എന്നോട് സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല, ഞാന്‍ എന്റെ മുറിയില്‍ തനിച്ചിരിക്കുകയായിരുന്നു: രോഹിത് ശര്‍മ

രേണുക വേണു| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (15:42 IST)

2011 ഏകദിന ലോകകപ്പ് സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ വലിയ ദുഃഖവും നിരാശയും തോന്നിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ നായകന്‍ രോഹിത് ശര്‍മ. ആ സമയത്ത് തന്നോട് സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഒറ്റക്ക് മുറിയില്‍ ഇരിക്കുകയായിരുന്നെന്നും രോഹിത് പറഞ്ഞു.

' അത് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. ലോകകപ്പില്‍ കളിക്കുന്നതും ലോകകപ്പ് ടീമിന്റെ ഭാഗമാകുന്നതും എപ്പോഴും നാം സ്വപ്‌നം കാണുന്ന ഒരു കാര്യമാണ്. ടീമിന്റെ വിജയത്തിനായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുക എന്നതും വലിയ കാര്യമാണ്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആ സമയത്ത് ഞാന്‍ സൗത്ത് ആഫ്രിക്കയിലായിരുന്നു. ഒരു പരമ്പര നടക്കുന്നതിനിടെയാണ് ടീം സെലക്ഷന്‍ വാര്‍ത്ത ഞങ്ങള്‍ അറിയുന്നത്. ഇതേ കുറിച്ച് സംസാരിക്കാന്‍ ആ സമയത്ത് എനിക്ക് ആരും ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞാന്‍ തനിച്ച് മുറിയില്‍ ഇരുന്ന് ഓരോന്ന് ആലോചിക്കുകയായിരുന്നു. സെലക്ഷന്‍ കിട്ടാതിരിക്കാന്‍ എന്താണ് എന്റെ ഭാഗത്ത് മോശമായി സംഭവിച്ചത്? അല്ലെങ്കില്‍ എത്രത്തോളം ഞാന്‍ ഇനി മെച്ചപ്പെടണം എന്നൊക്കെയുള്ള ചിന്തകളായിരുന്നു അപ്പോള്‍.' രോഹിത് ശര്‍മ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :