Rishabh Pant: ക്യാപ്റ്റനായി പോയി, ഇല്ലേല്‍ ബെഞ്ചില്‍ ഇരുത്താമായിരുന്നു; 27 കോടി 'ഐറ്റം' വീണ്ടും നിരാശപ്പെടുത്തി

സ്പിന്നിനെതിരെ മോശം പ്രകടനം തുടരുകയാണ് ലഖ്‌നൗ നായകന്‍

Rishabh Pant
Rishabh Pant
രേണുക വേണു| Last Modified ശനി, 19 ഏപ്രില്‍ 2025 (20:41 IST)

Rishabh Pant: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഒന്‍പത് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പന്ത് പുറത്തായി. വനിന്ദു ഹസരംഗയുടെ പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ചാണ് പന്തിന്റെ പുറത്താകല്‍.

സ്പിന്നിനെതിരെ മോശം പ്രകടനം തുടരുകയാണ് ലഖ്‌നൗ നായകന്‍. ഈ സീസണില്‍ സ്പിന്നിനെതിരെ 45 പന്തുകളില്‍ 32 റണ്‍സ് മാത്രമാണ് താരം നേടിയിരിക്കുന്നത്. സ്പിന്നിനെതിരെ 50 ശതമാനം പന്തുകളും റിഷഭ് ഡോട്ട് ആക്കി.

ഈ സീസണില്‍ എട്ട് കളികളില്‍ നിന്ന് 15.14 ശരാശരിയില്‍ 106 റണ്‍സ് മാത്രമാണ് പന്ത് നേടിയിരിക്കുന്നത്. 98.15 ആണ് താരത്തിന്റെ സ്‌ട്രൈക് റേറ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :