Ajinkya Rahane: 'എല്ലാ പഴികളും ഞാന്‍ ഏല്‍ക്കുന്നു, വളരെ മോശം'; പഞ്ചാബിനെതിരായ തോല്‍വിയില്‍ രഹാനെ

Ajinkya Rahane: അതേസമയം കൊല്‍ക്കത്തയെ 16 റണ്‍സിനു തോല്‍പ്പിച്ച പഞ്ചാബ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍ പ്രതിരോധിക്കുന്ന ടീമെന്ന നേട്ടം സ്വന്തമാക്കി

Rahane, Ajinkya Rahane, Ajinkya Rahane KKR vs Punjab, Punjab Kings vs Kolkata Knight Riders, KKR vs PK, Punjab Kings defended 111 runs in IPL, Yuzvendra Chahal, Virat Kohli, Rohit Sharma, Cricket News, IPL News, IPL Scorecard, Cricket News in Malayal
രേണുക വേണു| Last Modified ബുധന്‍, 16 ഏപ്രില്‍ 2025 (10:10 IST)
Ajinkya Rahane

Ajinkya Rahane: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 111 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കാത്തതില്‍ സ്വയം പഴിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ അജിങ്ക്യ രഹാനെ. തോല്‍വിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും പരിഹാസങ്ങളും താന്‍ ഏറ്റെടുക്കുന്നതായി രഹാനെ മത്സരശേഷം പറഞ്ഞു.

' കൂടുതലൊന്നും വിവരിക്കാന്‍ ഇല്ല. അവിടെ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ എല്ലാവരും കണ്ടു. എല്ലാ പഴികളും ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത് മോശം ഷോട്ടിനു ശ്രമിച്ചാണ്, അത് ഔട്ടായിരുന്നില്ല എന്നതും ശരിയാണ്. ഞങ്ങളുടെ ബാറ്റിങ് യൂണിറ്റ് അമ്പേ പരാജയമായിരുന്നു. തോല്‍വിയുടെ എല്ലാ ബാധ്യതയും ബാറ്റിങ് യൂണിറ്റിനു തന്നെയാണ്. വളരെ ശക്തരായ പഞ്ചാബ് ബാറ്റിങ് നിരയെ ഞങ്ങളുടെ ബൗളര്‍മാര്‍ 111 ല്‍ ഒതുക്കിയതാണ്. ബാറ്റിങ്ങിനു ദുഷ്‌കരമായ പിച്ചില്‍ ഞങ്ങള്‍ അലക്ഷ്യമായാണ് കളിച്ചത്. ഈ സമയത്ത് ഒരുപാട് കാര്യങ്ങള്‍ എന്റെ ചിന്തയിലൂടെ പോകുന്നു. വളരെ എളുപ്പത്തില്‍ പിന്തുടര്‍ന്ന് ജയിക്കേണ്ടിയിരുന്ന കളിയായിരുന്നു ഇത്,' രഹാനെ പറഞ്ഞു.
അതേസമയം കൊല്‍ക്കത്തയെ 16 റണ്‍സിനു തോല്‍പ്പിച്ച പഞ്ചാബ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍ പ്രതിരോധിക്കുന്ന ടീമെന്ന നേട്ടം സ്വന്തമാക്കി. ടോസ് ലഭിച്ചു ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ആതിഥേയര്‍ 15.3 ഓവറില്‍ 111 നു ഓള്‍ഔട്ട് ആയി. അനായാസ ജയം ലക്ഷ്യമിട്ട് ഇറങ്ങിയ കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് 15.1 ഓവറില്‍ 95 നു അവസാനിച്ചു. പഞ്ചാബിനായി നാല് വിക്കറ്റുകള്‍ നേടിയ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് കളിയിലെ താരം. 72-4 എന്ന നിലയില്‍ ഏറെക്കുറെ വിജയം ഉറപ്പിച്ച ശേഷമാണ് കൊല്‍ക്കത്തയുടെ തകര്‍ച്ച. പിന്നീട് 23 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന ആറ് വിക്കറ്റുകളും നഷ്ടമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര
പുജാരയെ കൂടാതെ ആരാധകരും മുന്‍ താരങ്ങളുമടക്കം നിരവധി പേരാണ് രാജസ്ഥാന്‍ തീരുമാനത്തെ ചോദ്യം ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

കാമുകിമാരുമൊത്ത് കറക്കം, രാത്രിപാർട്ടികൾ, ഒടുവിൽ അഭിഷേകിന് ...

കാമുകിമാരുമൊത്ത് കറക്കം, രാത്രിപാർട്ടികൾ, ഒടുവിൽ അഭിഷേകിന് യുവരാജ് മുറിയിലിട്ട് പൂട്ടി: വെളിപ്പെടുത്തി യോഗ്‌രാജ് സിങ്
9 മണിയായാല്‍ കൃത്യമായി ഉറങ്ങിയിരിക്കണം, 5 മണിക്ക് എണീക്കണം. ഇങ്ങനെയാണ് യുവരാജ് അവനെ ...

റാഷിദ് ഖാനും താളം വീണ്ടെടുത്തത് ഗുജറാത്തിന്റെ ആത്മവിശ്വാസം ...

റാഷിദ് ഖാനും താളം വീണ്ടെടുത്തത് ഗുജറാത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്ന് സായ് കിഷോർ
ടി20യില്‍ എല്ലായ്‌പ്പോഴും വിക്കറ്റുകള്‍ക്കായി പന്തെറിയാനാവില്ല. നിങ്ങള്‍ എത്ര നന്നായി ...

Venkatesh Iyer: ഇതിലും ഭേദം ഗോള്‍ഡന്‍ ഡക്കാവുന്നത്, 23.75 ...

Venkatesh Iyer: ഇതിലും ഭേദം ഗോള്‍ഡന്‍ ഡക്കാവുന്നത്, 23.75 കോടിയുടെ 'തുഴച്ചില്‍'; കൊല്‍ക്കത്തയ്ക്ക് പാളിയത് !
തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ 39 റണ്‍സിനാണ് കൊല്‍ക്കത്ത

Shreyas Iyer: അവൻ എന്ത് തെറ്റ് ചെയ്തു?, കോലി ഫാൻസ് തനി ...

Shreyas Iyer: അവൻ എന്ത് തെറ്റ് ചെയ്തു?, കോലി ഫാൻസ് തനി അലമ്പന്മാർ, ശ്രേയസിനെതിരായ സൈബർ ആക്രമണത്തിനെതിരെ സഹോദരി
തോല്‍വികളും ഈ ഗെയിമിന്റെ ഭാഗമാണെന്ന് മനസിലാക്കണമെന്നും ശ്രേഷ്ട തന്റെ ഇന്‍സ്റ്റഗ്രാം ...

Rajasthan Royals: ലഖ്നൗവിനെതിരായ മത്സരത്തിൽ രാജസ്ഥാൻ ...

Rajasthan Royals: ലഖ്നൗവിനെതിരായ മത്സരത്തിൽ രാജസ്ഥാൻ ഒത്തുകളിച്ചു, ഗുരുതര ആരോപണവുമായി ബിജെപി എംഎൽഎ
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ജയ്ദീപ് ബിഹാനി.