Sanju Samson: ബാറ്റിങ് പകുതിയില്‍ നിര്‍ത്തി; സഞ്ജുവിന്റെ ബാറ്റിങ് ഗുരുതരമോ?

സഞ്ജുവിനു വാരിയെല്ല് ഭാഗത്താണ് അസഹ്യമായ വേദന അനുഭവപ്പെട്ടത്

Sanju Samson, Sanju Samson Injury, Sanju Samson ribs hurt injury, Sanju Samson Rajasthan Royals, Sanju RR, IPL News, Virat Kohli, Rohit Sharma, Cricket News, IPL News, IPL Scorecard, Cricket News in Malayalam, India vs Pakistan, RCB vs MI, RCB vs CSK
രേണുക വേണു| Last Modified വ്യാഴം, 17 ഏപ്രില്‍ 2025 (11:17 IST)
Sanju Samson

Sanju Samson: രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്ക് തലവേദനയായി നായകന്‍ സഞ്ജു സാംസണിന്റെ പരുക്ക്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് താരം പരുക്കിനെ തുടര്‍ന്ന് കളം വിട്ടത്.

രണ്ട് ഫോറുകളും മൂന്ന് സിക്‌സും സഹിതം 19 പന്തില്‍ 30 റണ്‍സെടുത്ത് രാജസ്ഥാന് മികച്ച തുടക്കം നല്‍കിയ സഞ്ജു വേദന സഹിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് ബാറ്റിങ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹി സ്പിന്നര്‍ വിപ്രജ് നിഗം എറിഞ്ഞ ആറാം ഓവറിലെ രണ്ടാം പന്ത് നേരിടുന്നതിനിടെയാണ് സഞ്ജുവിനു പരുക്കേറ്റത്.

സഞ്ജുവിനു വാരിയെല്ല് ഭാഗത്താണ് അസഹ്യമായ വേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ടീം ഫിസിയോമാരെത്തി താരത്തെ പരിശോധിച്ചു. വിപ്രജ് നിഗം എറിഞ്ഞ പന്ത് നോ ബോള്‍ ആയിരുന്നതിനാല്‍ അംപയര്‍ അടുത്ത പന്ത് ഫ്രീ ഹിറ്റ് അനുവദിച്ചിരുന്നു. കടുത്ത വേദനക്കിടയിലും സഞ്ജു ബാറ്റിങ് തുടരാന്‍ തീരുമാനിച്ചു. തൊട്ടടുത്ത പന്ത് കൂടി നേരിട്ടെങ്കിലും വേദനയെ തുടര്‍ന്ന് ബാറ്റിങ് അവസാനിപ്പിക്കാന്‍ സഞ്ജു തീരുമാനിക്കുകയായിരുന്നു.

അതേസമയം സഞ്ജുവിന്റെ പരുക്കിനെ കുറിച്ചുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സഞ്ജുവിന് ഇപ്പോള്‍ കുഴപ്പമൊന്നും ഇല്ല. അടുത്ത മത്സരം കളിക്കാന്‍ സാധിക്കും. പരുക്ക് ഗുരുതരമല്ലെന്നും മറ്റ് പ്രശ്‌നങ്ങളൊന്നും ഇപ്പോള്‍ തോന്നുന്നില്ലെന്നും മത്സരശേഷം സഞ്ജുവും പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :