ഐപിഎല്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ഇവര്‍

രേണുക വേണു| Last Modified ചൊവ്വ, 23 നവം‌ബര്‍ 2021 (13:40 IST)

ഐപിഎല്‍ മഹാലേലത്തിനു മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാംപില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നാല് താരങ്ങളെ നിലനിര്‍ത്തി മറ്റുള്ള താരങ്ങളെയെല്ലാം മഹാലേലത്തിലേക്ക് വിടുകയാണ് ഓരോ ഫ്രാഞ്ചൈസികളും ഇത്തവണ ചെയ്യേണ്ടത്. വിരാട് കോലിയെ ആര്‍സിബി നിലനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. വിദേശ താരങ്ങളില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെയായിരിക്കും ആര്‍സിബി നിലനിര്‍ത്തുക. കോലിയും മാക്‌സ്വെല്ലും കഴിഞ്ഞാല്‍ മൂന്ന് ബൗളര്‍മാരില്‍ രണ്ട് പേരെ നിലനിര്‍ത്താനാണ് ആര്‍സിബി ക്യാംപില്‍ ആലോചന നടക്കുന്നത്. പേസര്‍മാരായ ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് സാധ്യതാ പട്ടികയിലുള്ളത്. ഇതില്‍ ആരെയൊക്കെ ആര്‍സിബി നിലനിര്‍ത്തുമെന്ന് വരും ദിവസങ്ങളില്‍ അറിയാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :