1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sreesanth and Sanju Samson Rajasthan Royals

ശ്രീശാന്ത് കളിക്കും സഞ്ജുവിനൊപ്പം ? മലയാളി താരം ഐപിഎല്ലില്‍ രാജസ്ഥാനിലേക്ക്

S Sreesanth
കേരളത്തിന്റെ അഭിമാന താരങ്ങളായ സഞ്ജു സാംസണും എസ്.ശ്രീശാന്തും ഐപിഎല്ലില്‍ ഒരേ ഫ്രാഞ്ചൈസിക്കായി കളിക്കാന്‍ സാധ്യത. മഹാ താരലേലത്തില്‍ 50 ലക്ഷം രൂപ അടിസ്ഥാന വിലയാണ് ശ്രീശാന്തിന് ഉള്ളത്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ശ്രീശാന്തിനെ താരലേലത്തില്‍ സ്വന്തമാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. അങ്ങനെ വന്നാല്‍ സഞ്ജുവും ശ്രീശാന്തും ഐപിഎല്ലില്‍ ഒരേ ഫ്രാഞ്ചൈസിക്കായി കളത്തിലിറങ്ങും. 
 
നിരവധി താരങ്ങള്‍ അണ്‍സോള്‍ഡ് ആകാന്‍ സാധ്യതയുള്ളതിനാല്‍ അടിസ്ഥാന വിലയായ 50 ലക്ഷം രൂപ ചെലവഴിച്ച് ശ്രീശാന്തിനെ ഏതെങ്കിലും ഫ്രാഞ്ചൈസി സ്വന്തമാക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും ശ്രീശാന്ത് അണ്‍സോള്‍ഡ് ആകില്ലെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപ ചെലവഴിച്ച് ശ്രീശാന്തിനെ സ്വന്തമാക്കാന്‍ രണ്ട് ഫ്രാഞ്ചൈസികള്‍ തയ്യാറാണ്. രാജസ്ഥാന്‍ റോയല്‍സിന് പുറമേ പഞ്ചാബ് കിങ്സും ശ്രീശാന്തിനെ നോട്ടമിട്ടിട്ടുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, മുരളി വിജയ്; 50 ലക്ഷം മുടക്കി ഇവരെ ആരെങ്കിലും ലേലത്തില്‍ എടുക്കുമോ?