അഭ്യൂഹങ്ങള്‍ക്ക് വിട; സഞ്ജുവിനെ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്, പ്രതിഫലം 14 കോടി

രേണുക വേണു| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (08:20 IST)

മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരും. മഹാതാരലേലത്തിനു മുന്‍പ് ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തുന്നുണ്ടെന്ന് വിവിധ ഫ്രാഞ്ചൈസികള്‍ നവംബര്‍ 30 ന് മുന്‍പ് അറിയിക്കണം. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ തീരുമാനിച്ചതായി വിവരങ്ങള്‍ പുറത്തുവരുന്നത്. സഞ്ജു തന്നെ രാജസ്ഥാന്‍ നായകനായി തുടരും. വാര്‍ഷിക പ്രതിഫലം 14 കോടി രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമന്‍ സഞ്ജു തന്നെയാണ്. സഞ്ജുവിനെ കൂടാതെ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെ രാജസ്ഥാന്‍ നിലനിര്‍ത്തിയേക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :