സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് തന്നെ ! പേര് നിര്‍ദേശിച്ചത് ധോണി

രേണുക വേണു| Last Modified ശനി, 13 നവം‌ബര്‍ 2021 (17:18 IST)

മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിക്കും. രാജസ്ഥാന്‍ റോയല്‍സുമായുള്ള ബന്ധം അവസാനിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേരാന്‍ സഞ്ജുവും ആഗ്രഹിക്കുന്നുണ്ട്. സഞ്ജുവും ചെന്നൈ ഫ്രാഞ്ചൈസിയും അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മഹാലേലത്തില്‍ സഞ്ജുവിനെ എന്ത് വില കൊടുത്തും സ്വന്തമാക്കാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തീരുമാനം. മഹേന്ദ്രസിങ് ധോണിയാണ് ചെന്നൈ ഫ്രാഞ്ചൈസിയോട് സഞ്ജുവിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :