അനുബന്ധ വാര്‍ത്തകള്‍
- Gujarat Titans: സിറാജ് തീ തന്നെ; ഗുജറാത്തിനു ജയം
- Rajasthan Royals: നായകനെത്തി, അർച്ചറും ജയ്സ്വാളും ഫോമിൽ അടിമുടി മാറി രാജസ്ഥാൻ റോയൽസ്, എതിരാളികൾ ഭയക്കണം
- Jos Buttler: പരാഗിനും ഹെറ്റ്മയര്‍ക്കും വേണ്ടി ബട്ലറെ ഒഴിവാക്കിയ രാജസ്ഥാന് ഇത് കാണുന്നുണ്ടോ? ഗുജറാത്തിന്റെ ജോസേട്ടന്
- Sanju Samson: ഒരൊറ്റ വിജയം കൂടി, സഞ്ജുവിനെ കാത്ത് വമ്പൻ റെക്കോർഡ്
- ക്യാപ്റ്റൻ സെറ്റ്, അടുത്ത മത്സരം മുതൽ മുഴുവൻ സമയവും കളിക്കാം, സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്
Rajasthan Royals: സഞ്ജുവിന്റെ രാജസ്ഥാനു മൂന്നാം തോല്‍വി; കാണുമോ പ്ലേ ഓഫ്?
ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി
Sanju Samson and Jos Buttler
സഞ്ജു (28 പന്തില്‍ 41) മികച്ച തുടക്കം നല്‍കിയെങ്കിലും യശസ്വി ജയ്സ്വാള്‍ (ആറ്), നിതീഷ് റാണ (ഒന്ന്), ധ്രുവ് ജുറല്‍ (അഞ്ച്) എന്നിവര്‍ പൂര്‍ണമായി നിരാശപ്പെടുത്തി. ഷിമ്രോണ്‍ ഹെറ്റ്മയര്‍ (32 പന്തില്‍ 52), റിയാന്‍ പരാഗ് (14 പന്തില്‍ 26) എന്നിവര്‍ നന്നായി ബാറ്റ് ചെയ്തെങ്കിലും രാജസ്ഥാനെ ജയിപ്പിക്കാനായില്ല.
ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാനും സായ് കിഷോറിനും രണ്ട് വീതം വിക്കറ്റുകള്‍. മുഹമ്മദ് സിറാജ്, അര്‍ഷാദ് ഖാന്, കുല്‍വന്ത് ഖെജ്റോളിയ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
ഗുജറാത്തിനായി സായ് സുദര്ശന് 53 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും സഹിതം 82 റണ്‍സ് നേടി. ജോസ് ബട്ലര് (25 പന്തില്‍ 36), ഷാരൂഖ് ഖാന് (20 പന്തില്‍ 36), രാഹുല്‍ തെവാത്തിയ (12 പന്തില്‍ പുറത്താകാതെ 24) എന്നിവരും തിളങ്ങി.
അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ജയവും മൂന്ന് തോല്‍വിയുമായി രാജസ്ഥാന് ഏഴാം സ്ഥാനത്താണ്.