പർപ്പിൾ ക്യാപ്പ്, ഓറഞ്ച് ക്യാപ്പ്, കൂടുതൽ സിക്സ് നേടിയ താരം : റോയൽസ് ചുമ്മാ ഒരു ടീമല്ല

അഭിറാം മനോഹർ| Last Modified ശനി, 28 മെയ് 2022 (17:28 IST)
ഐപിഎല്ലിന്റെ പ്ളേ ഓഫ് മത്സരങ്ങൾ എല്ലാം അവസാനിച്ചപ്പോൾ കിരീടനേട്ടത്തിനായി ഏതെല്ലാം ടീമുകളാകും ഫൈനലിൽ ഏറ്റുമുട്ടുക എന്ന സസ്പെൻസ് അവസാനിച്ചിരിക്കുകയാണ്. ടൂർണമെന്റിലെ ലീഗ് മത്സരത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ഗുജറാത്തും രാജസ്ഥാനും തമ്മിൽ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ ഇത്തവണ ഫൈനൽ തീ പാറുമെന്ന് ഉറപ്പ്.

ടീം ഗെയിമിൽ വിശ്വസിച്ചാണ്ഗുജറാത്ത് ഫൈനലിൽ ഇറങ്ങുന്നതെങ്കിൽ ജോസ് ബട്ട്ലറുടെ പ്രകടനമാകും രാജസ്ഥാന് നിർണായകമാവുക. പല മത്സരങ്ങളും ടീം ജയിൻ കൊണ്ട് വിജയിച്ചിട്ടുണ്ടെങ്കിലും ഫൈനലിലേക്കെത്തുമ്പോൾ ടൂർണമെന്റിലെ പ്രധാന
നേട്ടങ്ങൾ
സ്വന്തമാക്കിയത് രാജസ്ഥാൻ താരങ്ങളാണെന്ന് കാണാം.

16 കളികളിൽ നിന്ന് 26 വിക്കറ്റുമായി രാജസ്ഥാന്റെ യുസ്വേന്ദ്ര ചഹലാണ് വിക്കറ്റു വേട്ടകക്കാരുടെ പട്ടികയിൽ ഒന്നാമത്. 16 ഇന്നിങ്‌സുകളിൽ നിന്ന് 58.86 ശരാശരിയിൽ 824 റൺസ് നേടിയ ജോസ് ബട്ട്ലറാണ് സീസണിൽ ഏറ്റവും കൂടുത; റൺസ് കണ്ടെത്തിയ താരം.

നിലവിൽ പർപ്പിൾ,ഓറഞ്ച് ക്യാപ്പുകൾക്ക് ഇവർക്ക് വെല്ലുവിളി ഉയർത്തുന്ന മറ്റ് താരങ്ങളില്ല. അതേസമയം ഇത്തവണത്തെ ഐപിഎൽ സീസണിൽ 45 സിക്സുകളാണ് രാജസ്ഥാന് വേണ്ടി ഓപ്പണിങ് താരം സ്വന്തമാക്കിയത്. നിലവിൽ ഈ നേട്ടത്തിന് വെല്ലിവിളി ഉയർത്തുന്ന താരങ്ങളാരും തന്നെയില്ല.ഇതോടെ ഈ മൂന്ന് നേട്ടങ്ങളും രാജസ്ഥാൻ താരങ്ങൾ തന്നെ സ്വന്തമാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :