1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Hardik pandya could come back to indian team

സെലക്ടർമാർ ഹാപ്പി: ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നു

ഐപിഎൽ
ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനഞ്ചാം പതിപ്പ് പുരോഗമിക്കുമ്പോൾ ഇന്ത്യൻ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതാണ് സൂപ്പർ ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം. ഏറെ നാൾ വാൾമുനപോലെ നീണ്ടുനിന്ന ഫിറ്റ്‌നസ് ചോദ്യങ്ങൾക്ക് മൈതാനത്തിലെ പ്രകടനത്തിലൂടെ മറുപടി നൽകാൻ താരത്തിനായി.
 
ഇക്കുറി ഐപിഎല്ലിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് 228 റൺസാണ് പാണ്ഡ്യ അടിച്ചുകൂട്ടിയത്. ഒരിടവേളയ്ക്ക് ശേഷം ബൗളിങ്ങിലും കൈവെച്ച താരം 4 വിക്കറ്റുകളും സ്വന്തമാക്കി. പുറത്തുവരുന്ന വാർത്തകൾ പ്രകാരം പാണ്ഡ്യ നിലവിലെ ഫോം തുടർന്നാൽ ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ താരവും ഇടം നേടിയേക്കും.
 
നിലവിലെ പാണ്ഡ്യയുടെ പ്രകടനത്തിൽ സെലക്‌ടർമാർ വളരെയധികം സം‌‌തൃ‌പ്‌തരാണെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ഫോം താരം തുടരുകയും അതിനൊപ്പം ഫിറ്റ്‌നസ് നിലനിർത്താനാകുകയും ചെയ്‌താൽ പാണ്ഡ്യ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്നുമാണ് സൂചന.
അടുത്ത ലേഖനം
തോൽവികളിൽ നിന്നും പഠിക്കും, ശക്തമായി തിരിച്ചുവരും: സഞ്ജു സാംസൺ