RR vs PBKS: വിജയവഴിയിൽ തിരിച്ചെത്തണം, പ്ലേ ഓഫിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്ന് പഞ്ചാബിനെതിരെ
RR, PBKS, IPL
പഞ്ചാബ് കിംഗ്‌സിനെതിരെയും കൊല്‍ക്കത്തയ്‌ക്കെതിരെയും ഉള്ള 2 മത്സരങ്ങളാണ് രാജസ്ഥാന് ഇനി ബാക്കിയുള്ളത്. ഈ രണ്ട് മത്സരങ്ങളിലും വിജയിക്കാനായാല്‍ ക്വാളിഫറിലേക്ക് യോഗ്യത നേടാന്‍ രാജസ്ഥാന് സാധിക്കും. ലോകകപ്പിന് മുന്‍പ് പാകിസ്ഥാനുമായി ടി20 പരമ്പര നടക്കുന്നതിനാല്‍ ജോസ് ബട്ട്ലര്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയ സാഹചര്യത്തില്‍ പുതിയ ഓപ്പണറാകും പഞ്ചാബിനെതിരെ ഇന്ന് ഇറങ്ങുക. മറ്റൊരു ഇംഗ്ലണ്ട് താരമായ ടോം കോഹ്‌ളര്‍ കാഡ്‌മോറായിരിക്കും രാജസ്ഥാന്റെ പുതിയ ഓപ്പണിംഗ് താരം.