രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

ഐപിഎല്‍ 2025 മെഗാ താരലേലത്തിനു മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങളെ തീരുമാനിക്കാനുള്ള ചര്‍ച്ചയില്‍ ദ്രാവിഡ് നിര്‍ണായക സാന്നിധ്യമാകും

രേണുക വേണു| Last Updated: ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (15:02 IST)

രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ്. 2025 ഐപിഎല്‍ സീസണിനു മുന്നോടിയായി ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജസ്ഥാന്‍ ഫ്രാഞ്ചൈസിയുമായി ദ്രാവിഡ് കരാര്‍ ഒപ്പിട്ടെന്നാണ് റിപ്പോര്‍ട്ട്.

ഐപിഎല്‍ 2025 മെഗാ താരലേലത്തിനു മുന്നോടിയായി നിലനിര്‍ത്തേണ്ട താരങ്ങളെ തീരുമാനിക്കാനുള്ള ചര്‍ച്ചയില്‍ ദ്രാവിഡ് നിര്‍ണായക സാന്നിധ്യമാകും. ട്വന്റി 20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ ദ്രാവിഡ് ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ സേവനത്തിനായി പോകുമെന്നാണ് നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാനുമായി അഭേദ്യമായ ബന്ധമുള്ള താരം കൂടിയാണ് രാഹുല്‍. 2012, 13 സീസണുകളില്‍ രാജസ്ഥാന്റെ നായക സ്ഥാനം വഹിച്ചിട്ടുണ്ട്. 2014, 15 സീസണുകളില്‍ ടീം ഡയറക്ടര്‍, മെന്റര്‍ എന്നീ നിലകളിലും രാഹുല്‍ ദ്രാവിഡ് രാജസ്ഥാനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :