അഭിറാം മനോഹർ|
Last Modified ബുധന്‍, 28 ഓഗസ്റ്റ് 2024 (15:44 IST)
വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ലഖ്‌നൗ നായകനായി കെ എല്‍ രാഹുല്‍ തുടരില്ലെന്ന് സൂചന. ബുധനാഴ്ച ലഖ്‌നൗ ടീം ഉടമയായ സഞ്ജീവ് ഗോയങ്ക നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അടുത്ത സീസണിലും ലഖ്‌നൗവില്‍ തുടരാനാണ് രാഹുല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ നായക സ്ഥാനം വേണ്ടെന്ന നിലപാടാണ് രാഹുലിനുള്ളത്. ഇതോടെ അടുത്ത സീസണില്‍ ക്രുനാല്‍ പാണ്ഡ്യയോ, നിക്കോളാസ് പുറാനോ ആകും ലഖ്‌നൗ നായകനാവുക.
കഴിഞ്ഞ തിങ്കളാഴ്ച കൊല്‍ക്കത്തയിലെത്തിയ രാഹുല്‍ സഞ്ജീവ് ഗോയങ്കയുമായി ചര്‍ച്ച നടത്തിയിരുന്നു. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യമെന്ന് രാഹുല്‍ ഗോയങ്കയെ അറിയിച്ചു. ദുലീപ് ട്രോഫി പരിശീലനത്തിന് ഭാഗമായി ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് രാഹുല്‍ ഉള്ളത്. ശുഭ്മാന്‍ ഗില്ലിന് കീഴില്‍ ടീം എ യിലാണ് രാഹുല്‍ കളിക്കുന്നത്.