രേണുക വേണു|
Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (15:10 IST)
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ഐപിഎല്‍ താരലേലത്തില്‍ സ്വന്തമാക്കാന്‍ മുംബൈ ഇന്ത്യന്‍സ് കരുക്കള്‍ നീക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു ധവാന്‍. മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശിഖര്‍ ധവാന്‍ ഓപ്പണറായി എത്തുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ധവാനെ സ്വന്തമാക്കാന്‍ മുംബൈ ഫ്രാഞ്ചൈസിയില്‍ ആലോചനകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.