ഐപിഎല്‍ താരലേലം എന്ന് ? എപ്പോള്‍ തുടങ്ങും? തത്സമയം കാണാന്‍ എന്ത് വേണം?

രേണുക വേണു| Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (09:34 IST)

ഐപിഎല്‍ മെഗാ താരലേലത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഫെബ്രുവരി 12, 13 തിയതികളിലായാണ് മെഗാ താരലേലം നടക്കുക.

590 താരങ്ങളാണ് ലേലത്തില്‍ ഉള്ളത്. പത്ത് ഫ്രാഞ്ചൈസികളും. വാശിയേറിയ ലേലം വിളിയായിരിക്കും ഓരോ താരത്തിനുമായി നടക്കുക. ഉച്ചയ്ക്ക് 12 മുതലാണ് രണ്ട് ദിവസം ലേലം വിളി. ഡിസ്‌നി ഹോട്ട്‌സ്റ്റാറിലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും മെഗാ താരലേലം തത്സമയം കാണാന്‍ സാധിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :