അഭിറാം മനോഹർ|
Last Modified ഞായര്‍, 17 ഡിസംബര്‍ 2023 (14:27 IST)
ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ നായകനാക്കിയതില്‍ വലിയ എതിര്‍പ്പാണ് ഒരു വിഭാഗം മുംബൈ ആരാധകര്‍ക്കുള്ളത്. നീണ്ട 10 വര്‍ഷക്കാലം ടീം നായകനായിരുന്ന രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയാണ് ഹാര്‍ദ്ദിക് മുംബൈ നായകനായിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് നായകനായിരുന്ന ഹാര്‍ദ്ദിക്കിനെ നായകനാക്കിയതില്‍ മുംബൈ ആരാധകര്‍ക്കിടയില്‍ എതിരഭിപ്രായം ഉണ്ട്. ഹാര്‍ദ്ദിക്കിനെ നായകനാക്കിയ തീരുമാനം വന്നതിന് ശേഷം ലക്ഷക്കണക്കിന് ആരാധകരാണ് ഫ്രാഞ്ചൈസിയുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്തത്.
ഇപ്പോഴിതാ ഹാര്‍ദ്ദിക്കിന്റെ ഭാര്യ
നടാഷ സ്റ്റാന്‍കോവിച്ചിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ തെറിവിളികളുമായെത്തിയിരിക്കുകയാണ് രോഹിത് ശര്‍മയുടെയും മുംബൈ ഇന്ത്യന്‍സിന്റെയും ആരാധകര്‍. സമൂഹമാധ്യമങ്ങളില്‍ നടാഷ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് കീഴില്‍ അശ്ലീല കമന്റുകള്‍ നിറച്ചിരിക്കുകയാണ് മുംബൈ ആരാധകര്‍. നേരത്തെ ഹാര്‍ദ്ദിക്കിനെ മുംബൈ നായകനാക്കിയ വാര്‍ത്ത പുറത്തുവന്ന ഒരു മണിക്കൂറില്‍ ട്വിറ്ററില്‍ നാലു ലക്ഷത്തോളം ഫോളോവേഴ്‌സിനെ മുംബൈയ്ക്ക് നഷ്ടമായിരുന്നു. 2013ല്‍ റിക്കി പോണ്ടിംഗില്‍ നിന്നാണ് മുംബൈയുടെ നായകസ്ഥാനം രോഹിത് ഏറ്റെടുത്തത്. ആ വര്‍ഷം തന്നെ ഐപിഎല്‍ കിരീടം മുംബയ്ക്ക് നേടികൊടുത്ത രോഹിത് പിന്നീട് നാല് തവണ കൂടി ഐപിഎല്ലില്‍ മുംബൈയെ ചാമ്പ്യന്മാരാക്കിയിരുന്നു.