രേണുക വേണു|
Last Modified ഞായര്‍, 16 നവംബര്‍ 2025 (08:38 IST)
Mumbai Indians: 2026 സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തിലേക്കു മുംബൈ ഇന്ത്യന്‍സ് എത്തുന്നത് കാലി പേഴ്‌സുമായി. പ്രമുഖ താരങ്ങളെയെല്ലാം നിലനിര്‍ത്താന്‍ തീരുമാനിച്ചതാണ് മുംബൈയുടെ പേഴ്‌സ് ബാലന്‍സ് കുറച്ചത്.
മുതിര്‍ന്ന താരം രോഹിത് ശര്‍മ, ടി20 വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ തുടങ്ങിയവരെയെല്ലാം മുംബൈ നിലനിര്‍ത്തി. മുംബൈയ്ക്കു ശേഷിക്കുന്നത് വെറും 2.75 കോടി മാത്രമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ട്രേഡ് ഔട്ട് ചെയ്തു.
മുംബൈ റിലീസ് ചെയ്ത താരങ്ങള്‍: ബെവന്‍ ജേക്കബ്‌സ്, കരണ്‍ ശര്‍മ, കെ.എല്‍.ശ്രീജിത്ത്, ലിസാഡ് വില്യംസ്, മുജീബ് റഹ്‌മാന്‍, പി.എസ്.എന്‍ രാജു, റീസി ടോപ്ലി, വിഘ്‌നേഷ് പുത്തൂര്‍