ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം.

delhi
delhi
സിആര്‍ രവിചന്ദ്രന്‍| Last Updated: ശനി, 15 നവം‌ബര്‍ 2025 (09:24 IST)
ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം. 7 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്ക്. ഇതില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. സ്‌ഫോടനത്തില്‍ സ്റ്റേഷനിലെ വാഹനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. ഫരീദാബാദില്‍ ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. അതേസമയം ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതികള്‍ രഹസ്യ സ്വഭാവമുള്ള മാപ്പുകളും ആക്രമണ പദ്ധതിയുടെ വിശദാംശങ്ങളും കൈമാറിയത് സ്വിസ് ആപ്ലിക്കേഷനായ ത്രീമ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. സ്ഫോടനം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളുടെ കൃത്യമായ ഭൂപടങ്ങള്‍, ആക്രമണ രീതികള്‍, ബോംബ് നിര്‍മിക്കാനുള്ള നിര്‍ദേശങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി എല്ലാ നിര്‍ണായക വിവരങ്ങളും ഈ രഹസ്യപ്ലാറ്റ്ഫോം വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

സ്ഫോടനത്തിന് പിന്നിലെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് ശിക്ഷിക്കുമെന്നും കൃത്യമായ സന്ദേശം തന്നെ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ 10 പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാരും ഉണ്ടെന്നാണ് വിവരം. അറസ്റ്റിലായ ലഖ്നൗ സ്വദേശിയായ ഡോക്ടര്‍ ഷഹീന്‍ മസൂദ് അസറിന്റെ അന്തരവന്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ജെയ്ഷെ മുഹമ്മദിന്റെ വനിതാ സംഘത്തിനായി ഷഹീന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :