ഐപിഎല്‍ 2021: ശേഷിക്കുന്ന മത്സരങ്ങള്‍ എന്നുമുതല്‍? ഫൈനല്‍ ഈ ദിവസം!

രേണുക വേണു| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (16:31 IST)

കോവിഡ് പ്രതിസന്ധി കാരണം യുഎഇയിലേക്ക് മാറ്റിയ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ ഒന്‍പതിന് തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബര്‍ 19 ന് ആരംഭിച്ച് ഒക്ടോബര്‍ 15 ന് അവസാനിക്കുന്ന വിധമാകും ശേഷിക്കുന്ന മത്സരങ്ങള്‍. ഒക്ടോബര്‍ 15 ന് ഫൈനല്‍ നടക്കും. 25 ദിവസമാണ് ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ ആവശ്യമുള്ളത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ 2021 സീസണ്‍ യുഎഇയിലേക്ക് മാറ്റാന്‍ നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നു. എന്നാല്‍, ശേഷിക്കുന്ന മത്സരങ്ങളില്‍ വിദേശ താരങ്ങള്‍ പലരും പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് ഫ്രാഞ്ചൈസികള്‍ക്ക് വന്‍ തിരിച്ചടിയായേക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :