ഗാംഗുലിയെ ദഹിപ്പിക്കുന്ന നോട്ടവുമായി കോലി, മത്സരശേഷം ഹസ്തദാനം ചെയ്യാതെ താരങ്ങൾ: ചർച്ചയായി ഇരുവർക്കുമിടയിലെ ശത്രുത

അഭിറാം മനോഹർ| Last Modified ഞായര്‍, 16 ഏപ്രില്‍ 2023 (09:41 IST)
ഐപിഎല്ലിലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ- ഡളി ക്യാപ്പിറ്റൽസ് മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ നാടകീയ സംഭവങ്ങൾ. മത്സരശേഷം കോലിയും സൗരവ് ഗാംഗുലിയും ഹസ്തദാനം നൽകാതിരുന്നതോടെ ഇരുവർക്കുമിടയിലെ ഭിന്നത സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. കോലി പോണ്ടിംഗുമായി സംസാരിക്കവെ വരി തെറ്റിച്ച് ഗാംഗുലി ഹസ്തദാനം ചെയ്യാതെ പോവുകയായിരുന്നു.

നേരത്തെ മത്സരത്തിനിടെ ഒരു ക്യാച്ച് നേടിയ ശേഷം കോലി ഡൽഹി ടീമിൽ സൗരവ് ഗാംഗുലി ഇരിക്കുന്ന ഭാഗത്തേക്ക് രൂക്ഷമായി നോക്കിയിരുന്നു. ഇതിൻ്റെ വീഡിയോയും പുറത്തൂവന്നിട്ടുണ്ട്. വിരാട് കോലി ഇന്ത്യൻ നായകനും ഗാംഗുലി ബിസിസിഐ പ്രസിഡൻ്റും ആയിരുന്ന സമയത്തുണ്ടായ ക്യാപ്റ്റൻസി വിവാദമാണ് ഇരുവർക്കുമിടയിലുള്ള ഭിന്നതയ്ക്ക് കാരണമായത്. അതേസമയം ആർസിബിയുമായുള്ള മത്സരത്തിൽ ഡൽഹി ഇന്നലെ 23 റൺസിന് തോൽവി ഏറ്റുവാങ്ങി. ഈ സീസണിൽ ഡൽഹിയുടെ തുടർച്ചയായ അഞ്ചാമത്തെ തോൽവിയാണിത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :