അനുബന്ധ വാര്‍ത്തകള്‍
- ഫിനിഷിംഗ് മികവും ഏത് സ്ഥാനത്തും കളിക്കാനുള്ള കഴിവും, സഞ്ജുവിനെ എന്തുകൊണ്ട് ടീമിലെടുത്തെന്ന ചോദ്യത്തിന് മറുപടി നൽകി അഗാർക്കർ
- Dhoni: നോട്ടൗട്ടായി 7 കളികൾ, സ്ട്രൈക്ക് റേറ്റ് 200നും മുകളിൽ, വമ്പൻ റെക്കോർഡിട്ട് ധോനി
- മാക്സ്വെല്ലിന് ചെയ്യാനാവുന്നത് കോലിയെ കൊണ്ടാകില്ല, സ്ട്രൈക്ക് റേറ്റ് ചർച്ചയിൽ ഗംഭീർ
- Kohli: കോലി, നിങ്ങളിൽ നിന്നും ഇതല്ല ടീം പ്രതീക്ഷിക്കുന്നത്, അതൃപ്തി പ്രകടമാക്കി ഗവാസ്കറും
- കപ്പ് വേണ്ട ക്യാപ്പ് മാത്രം മതിയെന്നാണോ? ഹൈദരാബാദിനെതിരെ തപ്പിതടഞ്ഞ കോലിക്കെതിരെ വിമർശനം
K L Rahul : 250 ടാർജറ്റുണ്ടെങ്കിലും ക്യാപ്റ്റൻ കൂളാകാൻ രാഹുലിനെ പറ്റു, ലോകകപ്പ് ടീമിൽ ഇല്ലാത്തത് ഇന്ത്യയുടെ ഭാഗ്യം
KL Rahul,LSG,Captain,IPL
മത്സരത്തില്‍ 236 എന്ന വിജയലക്ഷ്യം പിന്തുടരുമ്പോഴും തന്റെ മെല്ലെപ്പോക്ക് സമീപനമാണ് നായകനായ കെ എല്‍ രാഹുല്‍ പിന്തുടര്ന്നത്. ആദ്യ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായെങ്കിലും ഒരു ഭാഗത്ത് മാര്‍ക്കസ് സ്റ്റോയ്നിസ് ലഖ്നൗ റണ്‍റേറ്റ് വീഴാതെ കാക്കാന്‍ ശ്രമിച്ചെങ്കിലും കെ എല്‍ രാഹുല്‍ ഭദ്രമായി ഇന്നിങ്ങ്സ് കൊണ്ടുപോകാനാണ് ശ്രമിച്ചത്. 21 പന്തില്‍ 25 റണ്‍സ് മാത്രമാണ് ലഖ്നൗ നായകന് മത്സരത്തില്‍ നേടിയത്. ഇതോടെ രാഹുലിനെതിരെയുള്ള വിമര്‍ശനങ്ങളും ശക്തമായി.
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ കെ എല്‍ രാഹുലിനെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണെന്നും എത്ര സമ്മര്‍ദ്ദമേറിയ സാഹചര്യമാണെങ്കിലും വ്യക്തിപരമായ നേട്ടങ്ങള്‍ ലക്ഷ്യമാക്കി മാത്രമാണ് രാഹുല്‍ കളിക്കുന്നതെന്നും പല കളികളുടെയും ഉദാഹരണങ്ങള്‍ നിരത്തി ആരാധകര്‍ പറയുന്നു. 200+ വിജയലക്ഷ്യം പിന്തുടരുമ്പോഴും ക്യാപ്റ്റന്‍ കൂളായി കളിക്കാന്‍ രാഹുലിന് മാത്രമെ സാധിക്കുകയുള്ളുവെന്നും പല ആരാധകരും പറയുന്നു.