അഭിറാം മനോഹർ|
Last Modified തിങ്കള്‍, 6 മെയ് 2024 (12:44 IST)
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈയ്ക്കായി ഒമ്പതാമനായി ബാറ്റിംഗിനിറങ്ങിയ എം എസ് ധോനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. മത്സരത്തില്‍ മിച്ചല്‍ സാന്‍്‌നര്‍ക്കും ഷാര്‍ദൂല്‍ ഠാക്കൂറിനും ശേഷം ഒമ്പതാമനായി ഇറങ്ങിയ ധോനി ഹര്‍ഷല്‍ പട്ടേലിന്റെ ആദ്യ പന്തില്‍ തന്നെ ബൗള്‍ഡായി മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ഹര്‍ഭജന്‍ രംഗത്ത് വന്നത്.
ചെന്നൈ ടീമില്‍ ഒമ്പതാമനായി ബാറ്റിംഗിന് ഇറങ്ങാനാണ് ധോനിയെങ്കില്‍ അതിലും നല്ലത് ഒരു പേസറെ ടീമില്‍ കളിപ്പിക്കുന്നതാണെന്ന് ഹര്‍ഭജന്‍ തുറന്നടിച്ചു. ബാറ്റിംഗിന് ഇറങ്ങാനാവില്ലെങ്കില്‍ മാറിനില്‍ക്കുന്നതാണ് നല്ലത്. ഒമ്പതാമതായാണ് ധോനി ബാറ്റിംഗിന് ഇറങ്ങുന്നതെങ്കില്‍ പിന്നെ ധോനിയുടെ ആവശ്യം എന്താണ്. ആ സമയം ഒരു ബൗളറെ കളിപ്പിക്കാമല്ലോ. ധോനിയാണ് ഇപ്പോഴും ചെന്നൈയില്‍ തീരുമാനങ്ങളെല്ലാം എടുക്കുന്നത്. ടീമിന് ആവശ്യമായ സമയത്ത് പോലും ബാറ്റിംഗിനിറങ്ങാതെ ചെന്നൈ ടീമിനെ ദുര്‍ബലമാക്കുകയാണ് ധോനി ചെയ്യുന്നത്. ഷാര്‍ദ്ദൂല്‍ ഠാക്കൂറാണ് ധോനിക്ക് മുന്നെ ബാറ്റ് ചെയ്യുന്നത്. ധോനി ചെയ്യുന്നത് പോലെ ഷാര്‍ദ്ദൂലിനാകില്ലെന്ന് നമുക്ക് അറിയാം. ധോനിയ്ക്ക് മുന്‍പെ ഷാര്‍ദൂലിനെ ഇറക്കിയത് മറ്റാരുടെയെങ്കിലും തീരുമാനമാണെന്ന് കരുതാനാകില്ല.
അതിവേഗത്തില്‍ റണ്‍സ് നേടേണ്ട സമയത്താണ് ഷാര്‍ദ്ദൂല്‍ ക്രീസില്‍ വരുന്നത്. ഈ സമയം ധോനിയാണ് വരണ്ടിയിരുന്നത്. പ്ലേ ഓഫ് നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ സമയത്തുള്ള ഈ തീരുമാനം ശരിക്കും ഞെട്ടിച്ചു. മത്സരത്തില്‍ ചെന്നൈ വിജയിച്ചെങ്കില്‍ പോലും എന്റെ നിലപാടില്‍ മാറ്റമില്ല. ഹര്‍ഭജന്‍ പറഞ്ഞു.