ഇത് സഞ്ജുവിന്റെ തുറുപ്പുചീട്ട്; മികച്ച ഫോമിലുള്ള ശിഖര്‍ ധവാനെ ആദ്യ പന്തില്‍ വീഴ്ത്തി കാര്‍ത്തിക് ത്യാഗി

രേണുക വേണു| Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (16:00 IST)

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ വിജയം സമ്മാനിച്ച യുവതാരം കാര്‍ത്തിക് ത്യാഗിയെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തുറുപ്പുചീട്ടാക്കി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന ഡല്‍ഹിയുടെ ശിഖര്‍ ധവാനെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ കാര്‍ത്തിക് ത്യാഗി ക്ലീന്‍ ബൗള്‍ഡ് ആക്കി. മുതിര്‍ന്ന താരം ക്രിസ് മോറിസിന് വിശ്രമം അനുവദിച്ച രാജസ്ഥാന്‍ യുവതാരങ്ങളായിരിക്കും ഈ സീസണില്‍ തങ്ങളുടെ തുറുപ്പുചീട്ടുകളെന്ന് കൃത്യമായ സന്ദേശം നല്‍കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :