ശ്രീനു എസ്|
Last Updated:
വ്യാഴം, 12 നവംബര്‍ 2020 (14:30 IST)
കൊവിഡ് പ്രതിസന്ധിമൂലം ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടിയത് കഴിഞ്ഞ വര്‍ഷം ലഭിച്ചതിന്റെ പകുതി പണമാണ്. ബിസിസി ഐയുടെ ചിലവു ചുരുക്കല്‍ പരിപാടിയുടെ ഭാഗമായാണ് ഇത്. കഴിഞ്ഞ സീസണില്‍ മുംബെയ്ക്ക് കിട്ടിയത് 20 കോടിയാണെങ്കില്‍ ഇപ്രാവശ്യം അത് 10കോടിയായി ചുരുങ്ങി.
അതേസമയം രണ്ടാംസ്ഥാനത്തെത്തിയ ഡല്‍ഹിക്ക് ലഭിച്ചത് 6.25 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനക്കാരായ ചെന്നൈക്ക് 12,5 കോടി ലഭിച്ചിരുന്നു. മൂന്നാം സ്ഥാനക്കാരയ സണ്‍റൈസേഴ്സ് ഹൈദരാബാദിനും നാലാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും 4.37 കോടിയാണ് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനക്കാര്‍ക്കും നാലാം സ്ഥാനക്കാര്‍ക്കും 8.75 കോടി രൂപ ലഭിച്ചിരുന്നു.