വെള്ളം കുടിപ്പിച്ച് ഗുജറാത്ത് ബൗളര്‍മാര്‍; ഫൈനലില്‍ നിറംമങ്ങി, ദേവ്‌ദേത്ത് പടിക്കല്‍ രണ്ട് റണ്‍സിന് പുറത്ത്

രേണുക വേണു| Last Modified ഞായര്‍, 29 മെയ് 2022 (21:10 IST)

ഐപിഎല്‍ ഫൈനലില്‍ നിറംമങ്ങി രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍. ഗുജറാത്ത് ടൈറ്റന്‍സ് ബൗളിങ് നിരയ്ക്ക് മുന്നില്‍ ദേവ്ദത്ത് പടിക്കല്‍ പതറുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്. പത്ത് പന്തുകള്‍ നേരിട്ട ദേവ്ദത്ത് പടിക്കല്‍ വെറും രണ്ട് റണ്‍സ് എടുത്താണ് പുറത്തായത്. ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സിംഗിള്‍ എടുക്കാന്‍ പോലും പാടുപെടുന്ന ദേവ്ദത്ത് പടിക്കലിനെയാണ് ഇന്ന് കണ്ടത്. റാഷിദ് ഖാന്റെ പന്തില്‍ മുഹമ്മദ് ഷമിക്ക് ക്യാച്ച് നല്‍കിയാണ് പടിക്കല്‍ പുറത്തായത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :