അനുബന്ധ വാര്‍ത്തകള്‍
- മീഡിയ റൈറ്റ്സ് മാത്രം വർഷം 45,000 കോടിക്ക് മുകളിൽ, ഇപ്പോഴും ഗ്രൗണ്ട് ഉണക്കാൻ സ്പോഞ്ചും ബക്കറ്റും, ഫൈനലിൽ നാണകേട് സമ്മാനിച്ച് മോദി സ്റ്റേഡിയം
- ചെന്നൈയെ വിറപ്പിച്ച മോഹിത്തിന്റെ ഓവര്‍, നെഹ്റ മൊമന്റം നഷ്ടമാക്കിയതോടെ ചെന്നൈ വിജയം: തലയുയര്‍ത്തി മോഹിത്
- തോൽക്കേണ്ടി വന്നാൽ അത് ധോനിക്കെതിരെ ആകണമെന്നുണ്ടായിരുന്നു: ഹാർദ്ദിക്
- എനിക്ക് ജീവിതകാലം മുഴുവൻ ഇനി പുഞ്ചിരിക്കാം, ഈ ദിവസം എനിക്ക് തന്നത് അതാണ്: അമ്പാട്ടി റായുഡു
- അവസാന മത്സരത്തിൽ കിരീടത്തിലേക്ക് നയിച്ച കാമിയോ, 6 കിരീടനേട്ടവുമായി അമ്പാട്ടി റായിഡു വിരമിച്ചു
റെക്കോർഡുകൾ വാരികൂട്ടി ശുഭ്മാൻ ഗിൽ, മികച്ച യുവതാരമായി യശ്വസി ജയ്സ്വാൾ
ആവേശകരമായ മത്സരങ്ങളും എണ്ണിയാല്‍ ഒടുങ്ങാത്ത റെക്കോര്‍ഡുകളുടെയും അകമ്പടിയോടെയാണ് ഇത്തവണത്തെ ഐപിഎല്‍ സീസണിന് തിരശ്ശീലയിട്ടത്. ബൗളിംഗിലും ബാറ്റിംഗിലുമെല്ലാം ഒരുപാട് മികച്ച വ്യക്തിഗതനേട്ടങ്ങള്‍ പിറന്ന സീസണായിരുന്നു ഇത്. ഐപിഎല്‍ പോരാട്ടങ്ങള്‍ ഇന്നലെ അവസാനിച്ചപ്പോള്‍ ഈ സീസണിലെ പ്രധാനപുരസ്‌കാരങ്ങള്‍ നേടിയ താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം.
ഈ ഐപിഎല്‍ സീസണില്‍ 890 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ അടിച്ചെടുത്തത്. ഇതോടെ ഈ സീസണിലെ പര്‍പ്പിള്‍ ക്യാപ് എതിരാളികള്‍ ഇല്ലാതെ തന്നെ താരം സ്വന്തമാക്കി. മികച്ച ബാറ്റര്‍ക്കും ബൗളര്‍ക്കുമുള്ള ഈ സീസണിലെ പുരസ്‌കാരങ്ങള്‍ ഗുജറാത്ത് ടൈറ്റന്‍സിനാണ്. സീസണില്‍ 28 വിക്കറ്റ് സ്വന്തമാക്കിയ ഗുജറാത്ത് താരം മുഹമ്മദ് ഷമിക്കാണ് മികച്ച ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്. 27 വിക്കറ്റുമായി ഗുജറാത്തിന്റെ തന്നെ മോഹിത് ശര്‍മ, റാഷിദ് ഖാന്‍ എന്നിവരാണ് ലിസ്റ്റില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. യശ്വസി ജയ്‌സ്വാളാണ് സീസണില്‍ മികച്ച യുവതാരമായി തിരെഞ്ഞെടുക്കപ്പെട്ടത്.
ഈ സീസണിലെ പുരസ്‌കാരങ്ങള്‍
ഏറ്റവും കൂടുതല്‍ റണ്‍സ്: ശുഭ്മാന്‍ ഗില്‍
ഏറ്റവും കൂടുതല്‍ വിക്കറ്റ്: ശുഭ്മാന്‍ ഗില്‍
മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍: ശുഭ്മാന്‍ ഗില്‍
മികച്ച യുവതാരം: യശ്വസി ജയ്‌സ്വാള്‍
ഫയര്‍പ്ലേ ഓഫ് ദി സീസണ്‍: അജിങ്ക്യ രഹാനെ
കൂറ്റന്‍ സിക്‌സ്ബ ഫാഫ് ഡുപ്ലെസി(115 മീറ്റര്‍)
ഏറ്റവും കൂടുതല്‍ ഫോറുകള്‍: ശുഭ്മാന്‍ ഗില്‍*85)
സൂപ്പര്‍ സ്‌ട്രൈക്കർ ഓഫ് ദ സീസണ്‍: ഗ്ലെന്‍ മാക്‌സ്വെല്‍
മികച്ച വേദി: ഈഡന്‍ ഗാര്‍ഡന്‍സ്, വാംഖഡെ