RCB vs PBKS: സാലാ കപ്പിലേക്ക് ഒരു ജയം അകലെ, ആര്‍സിബി ഫൈനലില്‍; നാണംകെട്ട് പഞ്ചാബ്

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 14.1 ഓവറില്‍ 101 ഓള്‍ഔട്ട് ആയി

RCB vs PBKS, RCB in Final, Royal Challengers Bengaluru in IPL Final, RCB vs PBKS Match Result, RCB vs PBKS Match Scorecard, Royal Challengers Bengaluru, ആര്‍സിബി ഫൈനലില്‍, പഞ്ചാബിനെ തോല്‍പ്പിച്ച് ആര്‍സിബി, ആര്‍സിബി ഐപിഎല്‍ ഫൈനല്‍, ആര്‍സിബി vs പഞ്ചാബ്
രേണുക വേണു| Last Modified വ്യാഴം, 29 മെയ് 2025 (21:56 IST)
Royal Challengers Bengaluru

RCB vs PBKS: ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു ഏകപക്ഷീയമായ വിജയം. ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായി ക്വാളിഫയറില്‍ എത്തിയ പഞ്ചാബ് കിങ്‌സിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ച് ആര്‍സിബി ഫൈനലില്‍ എത്തി.

ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 14.1 ഓവറില്‍ 101 ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ ആര്‍സിബി 10 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

പഞ്ചാബിനെ ആദ്യം ബാറ്റിങ്ങിനയക്കാനുള്ള ആര്‍സിബി നായകന്‍ രജത് പാട്ടീദറിന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു ബൗളര്‍മാരുടെ പ്രകടനം. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ മടക്കി യാഷ് ദയാല്‍ വിക്കറ്റ് വേട്ടയ്ക്കു തുടക്കം കുറിച്ചു. മാര്‍കസ് സ്റ്റോയ്‌നിസ് (17 പന്തില്‍ 26) മാത്രമാണ് പഞ്ചാബ് നിരയില്‍ ചെറുത്തുനില്‍പ്പ് നടത്തിയത്. പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ രണ്ട് റണ്‍സെടുത്ത് കൂടാരം കയറി. ആര്‍സിബിക്കായി ജോഷ് ഹെയ്‌സല്‍വുഡ് 3.1 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സ്പിന്നര്‍ സുയാഷ് ശര്‍മ മൂന്ന് ഓവറില്‍ 17 റണ്‍സ് വിട്ടുകൊട്ട് മൂന്ന് പേരെ പുറത്താക്കി. യാഷ് ദയാലിനു രണ്ടും ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഒരോ വിക്കറ്റുകളും.

മറുപടി ബാറ്റിങ്ങില്‍ വിരാട് കോലിയെ (12 പന്തില്‍ 12) ആര്‍സിബിക്ക് വേഗത്തില്‍ നഷ്ടമായെങ്കിലും വെല്ലുവിളി ഉയര്‍ത്താന്‍ പഞ്ചാബിനു സാധിച്ചില്ല. ഫില്‍ സാള്‍ട്ട് (27 പന്തില്‍ പുറത്താകാതെ 56) ആര്‍സിബിക്കായി അര്‍ധ സെഞ്ചുറി നേടി. മായങ്ക് അഗര്‍വാള്‍ 13 പന്തില്‍ 19 റണ്‍സും നായകന്‍ രജത് പാട്ടീദര്‍ എട്ട് പന്തില്‍ പുറത്താകാതെ 15 റണ്‍സും നേടി.

ആര്‍സിബിയുടെ നാലാം ഐപിഎല്‍ ഫൈനലാണിത്. നേരത്തെ 2009, 2011, 2016 സീസണുകളില്‍ ആര്‍സിബി ഫൈനലില്‍ എത്തിയിരുന്നെങ്കിലും കിരീടം നേടാന്‍ സാധിച്ചിട്ടില്ല. കന്നി കിരീടമെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ ഐപിഎല്‍ ഫൈനലിനു ആര്‍സിബി ഇറങ്ങുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :