1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Virat Kohli Sledges Musheer Khan Video

Virat Kohli vs Musheer Khan: 'ഇവന്‍ വാട്ടര്‍ ബോയ്'; പഞ്ചാബ് താരത്തെ കോലി പരിഹസിച്ചോ? അങ്ങനെ പറഞ്ഞെങ്കില്‍ മോശം !

8.2 ഓവറില്‍ 60-6 എന്ന നിലയില്‍ പഞ്ചാബ് തകര്‍ന്നുനില്‍ക്കുമ്പോഴാണ് മുഷീര്‍ ഖാന്‍ എട്ടാമനായി ക്രീസിലെത്തിയത്

Virat Kohli, Virat Kohli Sledging, Virat Kohli Sledges Musheer Khan Video, Virat Kohli vs Musheer Khan, IPL 2025, RCB vs PBKS
Virat Kohli sledging Musheer Khan

Virat Kohli vs Musheer Khan: ഐപിഎല്‍ ഒന്നാം ക്വാളിഫയര്‍ മത്സരത്തിനിടെ പഞ്ചാബ് കിങ്‌സിന്റെ യുവതാരം മുഷീര്‍ ഖാനെ (Musheer Khan) റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലി (Virat Kohli) പരിഹസിച്ചെന്ന് വിമര്‍ശനം. പഞ്ചാബ് ഇന്നിങ്‌സിന്റെ ഒന്‍പതാം ഓവറിലാണ് മുഷീര്‍ ഖാന്‍ ഇംപാക്ട് പ്ലെയര്‍ ആയി ക്രീസിലെത്തിയത്. ഈ സമയത്ത് മുഷീര്‍ ഖാനെ 'വാട്ടര്‍ ബോയ്' എന്നു വിളിച്ച് കോലി പരിഹസിച്ചെന്നാണ് ആരോപണം. 
 
8.2 ഓവറില്‍ 60-6 എന്ന നിലയില്‍ പഞ്ചാബ് തകര്‍ന്നുനില്‍ക്കുമ്പോഴാണ് മുഷീര്‍ ഖാന്‍ എട്ടാമനായി ക്രീസിലെത്തിയത്. സുയാഷ് ശര്‍മയാണ് ഈ സമയത്ത് പന്തെറിഞ്ഞിരുന്നത്. ക്രീസിലെത്തിയ മുഷീര്‍ ഖാന്‍ ബാറ്റിങ്ങിനായി ഗാര്‍ഡ് എടുക്കുന്ന സമയത്ത് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി സ്ലെഡ്ജിങ് നടത്തി. മറ്റൊരു ആര്‍സിബി താരത്തെ നോക്കി ' ഇവന്‍ വെള്ളം കൊടുക്കുന്നവന്‍ ആണ് ' എന്നു കോലി പരിഹസിക്കുകയായിരുന്നു. ഇതുപറഞ്ഞുകൊണ്ട് കോലി പരിഹസിച്ചു ചിരിക്കുന്നതും വീഡിയോയില്‍ കാണാം. മാത്രമല്ല കോലി കൈകൊണ്ട് കുപ്പിവെള്ളം ആംഗ്യമായി കാണിക്കുന്നുണ്ട്. 
ഒരു യുവതാരത്തിനെതിരെ കോലിയെ പോലൊരു സീനിയര്‍ താരം ഇത്തരത്തിലൊരു സ്ലെഡ്ജിങ് നടത്തിയത് ശരിയായില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. കോലി ക്രിക്കറ്റിന്റെ എല്ലാ മര്യാദകളും ലംഘിച്ചെന്നും വിമര്‍ശകര്‍ പറയുന്നു. മുഷീര്‍ ഖാന്റെ ആത്മവിശ്വാസം തകര്‍ക്കുകയാണ് കോലി ഇതിലൂടെ ചെയ്തതെന്നും പൊറുക്കാനാവാത്ത തെറ്റാണെന്നും നിരവധി പേര്‍ വിമര്‍ശിച്ചു. അതേസമയം അതേസമയം മൂന്ന് പന്തുകള്‍ നേരിട്ട മുഷീര്‍ ഖാന്‍ സുയാഷ് ശര്‍മയുടെ ഓവറില്‍ തന്നെ റണ്‍സൊന്നും എടുക്കാതെ പുറത്തായി. 
About Writer
രേണുക വേണു
അടുത്ത ലേഖനം
England vs west indies: ഒരുത്തൻ പോലും സെഞ്ചുറിയടിച്ചില്ല, എന്നിട്ടും ടീം സ്കോർ 400, അമ്പരപ്പിച്ച് ഇംഗ്ലണ്ട്, വെസ്റ്റിൻഡീസിനെ തകർത്തത് 238 റൺസിന്