1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Fans slams Hardik Pandya

'ഇയാള്‍ എന്തൊരു മോശം ക്യാപ്റ്റനാണ്'; ഹാര്‍ദിക് പാണ്ഡ്യക്കെതിരെ ആരാധകര്‍, രൂക്ഷ വിമര്‍ശനം

Hardik Pandya
ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമര്‍ശനം. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിലെ പാണ്ഡ്യയുടെ ശരീരഭാഷയാണ് ആരാധകര്‍ ചോദ്യം ചെയ്തത്. 'ഇയാള്‍ എന്തൊരു ദുരന്തം ക്യാപ്റ്റനാണ്' എന്ന് പലരും ട്വിറ്ററില്‍ ചോദിച്ചിരിക്കുന്നു. 
 
ഇന്ത്യന്‍ പേസറും ഗുജറാത്ത് ടൈറ്റന്‍സ് താരവുമായ മുഹമ്മദ് ഷമിയോട് മത്സരത്തിനിടെ ഹാര്‍ദിക് പാണ്ഡ്യ തട്ടിക്കയറിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഷമി ഫീല്‍ഡില്‍ ഒരു ക്യാച്ച് വിട്ടതാണ് ഹാര്‍ദിക് പാണ്ഡ്യയുടെ നിയന്ത്രണം നഷ്ടപ്പെടുത്തിയത്. വളരെ മോശം രീതിയില്‍ ഷമിയെ പാണ്ഡ്യ ചീത്ത പറയുന്നത് വീഡിയോയില്‍ കാണാം. അല്‍പ്പം ബുദ്ധിമുട്ടുള്ള ക്യാച്ചായിരുന്നു ഷമിയുടെ കൈകളില്‍ നിന്ന് നഷ്ടമായതെന്നും സ്വന്തം ടീം അംഗത്തോട് ഇങ്ങനെ പെരുമാറുന്ന ക്യാപ്റ്റന്‍ ഒരു മോശം ക്യാപ്റ്റനാണെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. 
 
'ആരാണ് പാണ്ഡ്യയെ നായകനാക്കിയത്? ഒരു നായകന്‍ എന്ന നിലയില്‍ വേണ്ട ഉത്തരവാദിത്തവും പക്വതയും ഇയാള്‍ക്കില്ല' 
 
' ഗുജറാത്ത് ടൈറ്റന്‍സ് ഹേറ്റേഴ്‌സിനെ ഉണ്ടാക്കാന്‍ പോകുന്നത് അവരുടെ നായകന്‍ കാരണം തന്നെയാണ്' 
'സ്വന്തം ടീം അംഗങ്ങളോട് ഇങ്ങനെ പെരുമാറുന്ന നായകന്‍ അത്ര നല്ല നായകനല്ല' 
 
എന്നിങ്ങനെയാണ് ആരാധകര്‍ പാണ്ഡ്യക്കെതിരെ കമന്റ് ചെയ്തിരിക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സീനിയര്‍ താരത്തോട് കോപിച്ച് ഹാര്‍ദിക് പാണ്ഡ്യ; ഒന്നും മിണ്ടാതെ മുഹമ്മദ് ഷമി (വീഡിയോ)