ആര്‍സിബി ക്യാപ്റ്റന്‍സിയിലേക്ക് ദിനേശ് കാര്‍ത്തിക്കും പരിഗണനയില്‍ !

രേണുക വേണു| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (14:27 IST)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകസ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കിനേയും പരിഗണിക്കുന്നു. മുതിര്‍ന്ന താരങ്ങളായ ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റ് താരങ്ങള്‍. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ നായകനെ തേടുന്നത്. ഡുപ്ലെസിസും മാക്‌സ്വെല്ലും നായകസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെങ്കില്‍ കാര്‍ത്തിക്കിനെ പരിഗണിക്കാനാണ് ഫ്രാഞ്ചൈസിയുടെ തീരുമാനം. നായകസ്ഥാനത്തോട് താല്‍പര്യമില്ലെന്ന് ഡു പ്ലെസിസ് അറിയിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. വിരാട് കോലിയുടെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും നായകന്റെ കാര്യത്തില്‍ ഫ്രാഞ്ചൈസി അന്തിമ തീരുമാനത്തിലെത്തുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :