1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Dhoni about Retirement

വിരമിക്കാനോ ഞാനോ? അടുത്ത വർഷം പറയാം

Dhoni, Chennai, Chennai Super Kings, Dhoni and CSK, MS Dhoni Player of the Match, CSK vs LSG, MS Dhoni in IPL, Rohit Sharma form out, Rohit and Dhoni, Rohit Sharma, MI, Mumbai Indians Management against Rohit Sharma, Mumbai Indians, Rohit form out, V
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വിജയം നേടിയതിന് പിന്നാലെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ചെന്നെ സൂപ്പര്‍ കിംഗ്‌സിന്റെ 43കാരനായ ഇതിഹാസ താരം എം എസ് ധോനി. തന്റെ ഐപിഎല്ലിലെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് ധോനിയുടെ മറുപടി ഇങ്ങനെ. വര്‍ഷത്തില്‍ 2 മാസം മാത്രമാണ് ക്രിക്കറ്റ് കളിക്കുന്നത്. വിരമിക്കല്‍ സംബന്ധിച്ച് തീരുമാനിക്കാന്‍ സമയമായിട്ടില്ല. അടുത്ത 6-8 മാസകാലത്തിന് ശേഷമുള്ള ഫിറ്റ്‌നസ് അനുസരിച്ച് അപ്പോള്‍ തീരുമാനമെടുക്കും. ധോനി പറഞ്ഞു.
 
എന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണെന്ന യാഥാര്‍ഥ്യത്തില്‍ നിന്നും ഒളിച്ചോടാനാകില്ല. ഈ ഐപിഎല്‍ കഴിഞ്ഞാല്‍ എന്റെ ശരീരം ഈ സമ്മര്‍ദ്ദം താങ്ങുമോ എന്ന് നോക്കാന്‍ അടുത്ത 6-8 മാസത്തേക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടി വരും. ധോനി വ്യക്തമാക്കി. 2023ല്‍ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയതിന് ശേഷം ഇപ്പോള്‍ താരം പൂര്‍ണമായ ഫിറ്റ്‌നസിലല്ല കളിക്കുന്നതെന്ന് ഈ സീസണിനിടെ പരിശീലകന്‍ സ്റ്റീഫന്‍ പ്ലെമിംഗ് സമ്മതിച്ചിരുന്നു. അവസാന ഓവറുകളില്‍ മാത്രം ധോനി ബാറ്റിംഗിന് ഇറങ്ങുന്നുവെന്ന വിമര്‍ശനം ശക്തമായതോടെയാണ് ഫ്‌ലെമിങ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
 
 
അടുത്ത ലേഖനം
Rohit Sharma: ടൈമിങ്ങില്‍ വെല്ലാന്‍ ആളില്ല, ഷോട്ട് ബോള്‍കള്‍ക്കെതിരെ ദ ബെസ്റ്റ്, എന്നിട്ടും ടെസ്റ്റില്‍ രോഹിത്തിന്റേത് ആവറേജ് കരിയര്‍, വിദേശത്ത് തിളങ്ങിയത് ഒരിക്കല്‍ മാത്രം