തുടക്കം മിന്നിച്ച് ഷാ, ഏറ്റുപിടിച്ച് പന്തും ഹെറ്റ്മയറും; ഡല്‍ഹിക്ക് മികച്ച സ്‌കോര്‍

രേണുക വേണു| Last Modified ഞായര്‍, 10 ഒക്‌ടോബര്‍ 2021 (21:26 IST)

ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് തുടക്കംമുതലേ തകര്‍ത്തടിച്ചു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നേടിയത്.

ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ പൃഥ്വി ഷായാണ് വെടിക്കെട്ടിന് തുടക്കംകുറിച്ചത്. 34 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറും സഹിതം പൃഥ്വി ഷാ 60 റണ്‍സ് നേടി.

പൃഥ്വി ഷാ നല്‍കിയ മികച്ച തുടക്കം നായകന്‍ റിഷഭ് പന്തും മധ്യനിര ബാറ്റ്‌സ്മാന്‍ ഷിമ്രോണ്‍ ഹെറ്റ്മയറും നല്ല രീതിയില്‍ പ്രയോജനപ്പെടുത്തി. റിഷഭ് പന്ത് 35 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 51 റണ്‍സുമായി പുറത്താകാതെ നിന്നു. ഹെറ്റ്മയര്‍ 24 പന്തില്‍ നിന്ന് 37 റണ്‍സ് നേടി.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായ ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ, മൊയീന്‍ അലി, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :