ചെറുപ്പം മുതലെ എന്റെ ഉറ്റ സുഹൃത്താണ്, അവനെ സിക്‌സര്‍ പായിച്ചതില്‍ വലിയ സന്തോഷമെന്ന് ഗില്‍

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 മെയ് 2023 (13:35 IST)
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ സെഞ്ചുറി നേടാനായതില്‍ സന്തോഷം പ്രകടിപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണിംഗ് താരം ശുഭ്മാന്‍ ഗില്‍. ഏറ്റവും സന്തോഷം തന്നത് ഹൈദരാബാദിനെതിരെ അഭിഷേക് ശര്‍മക്കെതിരെ നേടിയ സിക്‌സാണെന്ന് ഗില്‍ പറയുന്നു. അഭിഷേകും ശുഭ്മാന്‍ ഗില്ലും പഞ്ചാബിനായി ടി20 ക്രിക്കറ്റില്‍ ഒന്നിച്ച് ഓപ്പണ്‍ ചെയ്യുന്നവരാണ്. തനിക്കെതിരെ പന്തെറിഞ്ഞാല്‍ സിക്‌സര്‍ പറത്തുമെന്ന് അഭിഷേകിനോട് ആദ്യമെ പറഞ്ഞിരുന്നുവെന്നും അങ്ങനെ ചെയ്യാനായതില്‍ സന്തോഷമുണ്ടെന്നും ഗില്‍ പറഞ്ഞു.

അതേസമയം ഐപിഎല്ലില്‍ തന്റെ കന്നി സെഞ്ചുറിയാണ് ഇന്നലെ ഗില്‍ ഹൈദരാബാദിനെതിരെ സ്വന്തമാക്കിയത്. ഇന്നലത്തെ സെഞ്ചുറിയോടെ ഗുജറാത്ത് ടൈറ്റന്‍സിനായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ടൈറ്റന്‍സിനായി 1000 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമെന്ന നേട്ടവും ഗില്‍ സ്വന്തമാക്കി.ഐപിഎല്ലില്‍ ഇതുവരെ 87 മത്സരങ്ങളില്‍ നിന്നും 2476 റണ്‍സാണ് ഗില്ലിന്റെ പേരിലുള്ളത്. ഐപിഎല്ലില്‍ 13 കളികളില്‍ നിന്നും 576 റണ്‍സുമായി ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍ ഇപ്പോഴുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :