ഇത് ചഹലിന്റെ മധുരപ്രതികാരം; കോലിയെ റണ്‍ഔട്ടാക്കാന്‍ 'മരണ ഫീല്‍ഡിങ്'

രേണുക വേണു| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (10:55 IST)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ vs രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ എല്ലാ കണ്ണുകളും യുസ്വേന്ദ്ര ചഹലിലായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് താരമായ ചഹല്‍ കഴിഞ്ഞ സീസണ്‍ വരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായിരുന്നു. മെഗാ താരലേലത്തില്‍ ആര്‍സിബി തന്നെ സ്വന്തമാക്കുമെന്ന് ചഹല്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചഹലിനെ ആര്‍സിബി കൈവിട്ടു. ഒടുവില്‍ രാജസ്ഥാനാണ് മെഗാ താരലേലത്തില്‍ ഇന്ത്യന്‍ സ്പിന്നറെ സ്വന്തമാക്കിയത്.

തനിക്ക് ആര്‍സിബിയില്‍ തുടരാന്‍ താല്‍പര്യമുണ്ടെന്ന് പിന്നീട് ചഹല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അതിനു പിന്നാലെയാണ് ബാംഗ്ലൂര്‍ vs രാജസ്ഥാന്‍ മത്സരം നടക്കുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫ്രാഞ്ചൈസിക്കെതിരെ ചഹല്‍ എങ്ങനെ കളിക്കുമെന്ന് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.

നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് ചഹല്‍ വീഴ്ത്തിയത്. ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്ന ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിനെയാണ് ചഹല്‍ ആദ്യം മടക്കിയത്. വിരാട് കോലിയെ റണ്‍ഔട്ടാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും ചഹലാണ്. ഡേവിഡ് വില്ലിയെ ബൗള്‍ഡ് ആക്കി വിക്കറ്റുകളുടെ എണ്ണം രണ്ട് ആക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :