രേണുക വേണു|
Last Modified ശനി, 12 ഫെബ്രുവരി 2022 (13:15 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാന്‍ ഐപിഎല്‍ മെഗാ താരലേലത്തിനായി ബെംഗളൂരുവില്‍ എത്തിയില്ല. പകരം ഷാരൂഖ് ഖാന്റെ മക്കളായ ആര്യന്‍ ഖാനും സുഹാന ഖാനുമാണ് കൊല്‍ക്കത്ത ടേബിളില്‍ ഉള്ളത്. ആര്യന്‍ ഖാന്‍ നേരത്തേയും ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതേസമയം, സുഹാന ആദ്യമായാണ് ലേല ടേബിളില്‍ എത്തുന്നത്. ശ്രേയസ് അയ്യരെ കൊല്‍ക്കത്ത ലേലത്തില്‍ എടുത്തത് ആര്യന്‍ ഖാന്റെ താല്‍പര്യം കൂടി പരിഗണിച്ചാണെന്നാണ് റിപ്പോര്‍ട്ട്.