അനുബന്ധ വാര്‍ത്തകള്‍
- ആര്യന് വെള്ളിയാഴ്ച വരുമെന്ന് കരുതി തകൃതിയായി വീട് അലങ്കരിച്ച് ഷാരൂഖ് ഖാന്; 'മന്നത്ത്' ലൈറ്റ് ഷോ, കിങ് ഖാന്റെ വീടിനു മുന്നില്‍ രാത്രിയും ആരാധകര്‍
- ആര്യന് ഖാന് ജാമ്യം കിട്ടാന്‍ കാരണം ജൂഹി ചൗള; ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ടു
- അഞ്ചര മണിക്കുള്ളിൽ റിലീസ് ഓർഡർ എത്തിക്കാനായില്ല: ആര്യൻ ഖാൻ ഇന്നും ജയിലിൽ തുടരും
- ഒരു കാപ്പി കഴിഞ്ഞാല്‍ അടുത്ത കാപ്പി, കൃത്യമായി ഭക്ഷണം കഴിച്ചിരുന്നില്ല; ആര്യന് ജാമ്യം കിട്ടയെന്നറിഞ്ഞപ്പോള് ഷാരൂഖ് ഖാന് കരഞ്ഞു
- ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം
'മന്നത്ത്' വീട്ടില്‍ മധുരപലഹാരങ്ങള്‍ വാങ്ങാനോ ഉണ്ടാക്കാനോ ഗൗരി സമ്മതിച്ചില്ല; മകന് വേണ്ടി കാത്തിരുന്നത് ഇങ്ങനെ
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ മകന് ആര്യന് ഖാന് ജാമ്യം കിട്ടി പുറത്തിറങ്ങുന്നതുവരെ മുംബൈയിലെ 'മന്നത്ത്' വീട്ടില്‍ മധുരപലഹാരങ്ങള്‍ വാങ്ങാനോ ഉണ്ടാക്കാനോ ഗൗരി ഖാന് സമ്മതിച്ചിരുന്നില്ല. ജാമ്യം ലഭിച്ച ശേഷം ആര്യന് ഇന്നാണ് 'മന്നത്ത്' വീട്ടില്‍ തിരിച്ചെത്തിയത്. ഒക്ടോബര്‍ മൂന്നിനാണ് ആര്യന് പിടിയിലാകുന്നത്. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലായിരുന്നു ആര്യന് കഴിഞ്ഞ 23 ദിവസമായി തടവില്‍ കഴിഞ്ഞിരുന്നത്. മകന് പിടിയിലായ ദിവസം മുതല്‍ മന്നത്ത് വീട്ടില്‍ മധുരപലഹാരങ്ങള്‍ക്ക് വിലക്കുണ്ട്. ആര്യന്റെ പിതാവ് ഷാരൂഖ് ഖാന് പല ദിവസങ്ങളിലും കൃത്യമായി ഭക്ഷണം കഴിച്ചിരുന്നില്ല. വീട്ടിലേക്ക് മധുരപലഹാരങ്ങളൊന്നും ഓര്‍ഡര്‍ ചെയ്യരുതെന്ന് ഗൗരി ഖാന് ഷാരൂഖ് ഖാനോടും പറഞ്ഞിരുന്നു. മകന് ഇന്ന് തിരിച്ചെത്തിയപ്പോഴാണ് മന്നത്ത് വീട്ടില്‍ വീണ്ടും മധുരപലഹാരങ്ങള്‍ നിറഞ്ഞത്.