1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Arshdeep singh in Racism row over Andhere remark on Tilak Varma

ഐപിഎല്ലില്‍ വംശീയ അധിക്ഷേപ വിവാദം; തിലക് വര്‍മ്മയെ നിറത്തിന്റെ പേരില്‍ കളിയാക്കി അര്‍ഷദീപ്

മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള ആവേശകരമായ മത്സരത്തിന് മുന്‍പായിരുന്നു സംഭവം.

Arshdeep singh, Racism Row, Indian Cricket, Tilak varma
ഐപിഎല്‍ 2026 ആവേശകരമായ ഘട്ടത്തിലേക്ക് നീങ്ങവെ, ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച് വംശീയ അധിക്ഷേപ വിവാദം. പഞ്ചാബ് കിംഗ്സ് പേസര്‍ അര്‍ഷ്ദീപ് സിംഗ്, മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മ്മയ്ക്കെതിരെ നടത്തിയ 'അന്ധേരെ' (Andhere) പരാമര്‍ശമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നത്. 
 
വിവാദമായ പരാമര്‍ശം
 
മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള ആവേശകരമായ മത്സരത്തിന് മുന്‍പായിരുന്നു സംഭവം. ഇന്ത്യന്‍ താരം കൂടിയായ അര്‍ഷ്ദീപ് സിംഗ് കളിക്കളത്തിന് പുറത്തുള്ള നിമിഷങ്ങള്‍ വ്‌ളോഗുകളായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തില്‍ മുംബൈക്കെതിരായ മത്സരത്തില്‍ തിലക് വര്‍മയ്‌ക്കൊപ്പമുള്ള വീഡിയോയിലാണ് അര്‍ഷ്ദീപ് അന്ധേരെ പരാമര്‍ശം നടത്തിയത്.
 
സുഹൃത്തുക്കളാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയില്‍ അര്‍ഷ്ദീപ് നടത്തിയത് വംശീയമായ അധിക്ഷേപമാണെന്നാണ് ആരാധകര്‍ പറയുന്നത്. കളിയാക്കല്‍ എന്ന രീതിയില്‍ വംശീയമായ അധിക്ഷേപങ്ങള്‍ വലിയ ഫാന്‍ ഫോളോവിങ്ങുള്ള താരങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും വിമര്‍ശകര്‍ പറയുന്നു. നിറത്തിന്റെ പേരില്‍ കളിയാക്കുന്നത് തമാശയല്ലെന്ന് അര്‍ഷദീപ് മനസിലാക്കണമെന്നും ആരാധകര്‍ പറയുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
IPL Playoff Chances : അഞ്ചാമതും പഞ്ചറായി പഞ്ചാബ്, പ്ലേ ഓഫിൽ ഇനിയുള്ള മത്സരങ്ങൾ നിർണായകം, ചെന്നൈയ്ക്ക് മുന്നിൽ കൂടുതൽ സാധ്യതകൾ