Jos Butler: നിങ്ങളുടെ സ്നേഹത്തിന് നന്ദി, എന്നെന്നും ഓർക്കാനുള്ള ഓർമകൾ സമ്മാനിച്ചതിനും, പുറത്താക്കിയതിൽ ആദ്യ പ്രതികരണവുമായി ബട്ട്‌ലർ
Jos butler and family
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പില്‍ രാജസ്ഥാന്‍ റോയല്‍സിനും ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ബട്ട്ലര്‍ നന്ദി പറയുകയും കഴിഞ്ഞ 7 സീസണുകളിലായി ടീമിനൊപ്പമുള്ള തന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയും ചെയ്തു. എന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരിരുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മകളെല്ലാം പിങ്ക് ഷര്‍ട്ടിലാണ്. എന്നെയും എന്റെ കുടുംബത്തെയും സ്വീകരിച്ചതിന് നന്ദി ബട്ട്ലര്‍ കുറിച്ചു. അതേസമയം ബട്ട്ലറുടെ പോസ്റ്റിന് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ മറുപടി നല്‍കി. റോയല്‍ കുടുംബത്തില്‍ എക്കാലവും നിങ്ങളുണ്ടാകുമെന്നും രാജസ്ഥാന്‍ ജേഴ്‌സിയില്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയ താരങ്ങളില്‍ ഒരാള്‍ നിങ്ങളാണെന്നും റോയല്‍സ് കുറിച്ചു.