അനുബന്ധ വാര്‍ത്തകള്‍
- കളിക്കാതെ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ഫൈനലില്‍ കയറുമോ? മഴ മാറാന്‍ പ്രാര്‍ത്ഥിച്ച് രാജസ്ഥാന്, ഇല്ലെങ്കില്‍ തിരിച്ചടി
- സഞ്ജുവിന്റെ രാജസ്ഥാന് ഫൈനലിലേക്ക് ടിക്കറ്റെടുക്കുമോ? ഇന്നറിയാം
- അവൻ സഞ്ജുവിനേക്കാളും ബട്ട്ലറിനെക്കാളും മികച്ച താരം, യുവതാരത്തെ പ്രശംസിച്ച് സെവാഗ്
- പന്തിന്റെ പിഴവിൽ ഡൽഹിക്ക് നഷ്ടമായത് പ്ളേ ഓഫ് സാധ്യത,താരത്തിനെതിരെ രൂക്ഷവിമർശനം
- 'നല്ല രീതിയില്‍ കളിക്കാന്‍ വന്നോളോ'; രോഹിത്തിനോട് ഡുപ്ലെസിസ്
ഐപിഎല്ലിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഡിവില്ലിയേഴ്സ്; അടുത്ത സീസണില്‍ ആര്‍സിബിക്കൊപ്പം ഉണ്ടാകും
ഐപിഎല്ലിലേക്ക് തിരിച്ചെത്തുമെന്ന് സൂചന നല്കി വെടിക്കെട്ട് ബാറ്റര്‍ എബി ഡിവില്ലിയേഴ്സ്. 2023 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം ഉണ്ടാകുമെന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്. 2001 മുതല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ച ഡിവില്ലിയേഴ്സ് 2021 ലാണ് ഐപിഎല്ലില്‍ നിന്ന് വിരമിച്ചത്. അതേസമയം, താന്‍ ആര്‍സിബിക്കൊപ്പം ഉണ്ടാകുമെന്ന് ഡിവില്ലിയേഴ്സ് പറയുന്നുണ്ടെങ്കിലും അത് കളിക്കാരനായാണോ അതോ പരിശീലക സംഘത്തിലാണോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല.