കോഹ്‌ലിക്ക് സാധിച്ചു, ഭയത്തോടെ ധോണിയും ആരാധകരും - ഇന്ന് രണ്ടിലൊന്നറിയാം!

ഭയത്തോടെ ധോണിയും ആരാധകരും; ഇന്ന് രണ്ടിലൊന്നറിയാം!

  IPL , dhoni , ms dhoni , team india , cricket , virat kohli , steve smith , pune team , RCB , മഹേന്ദ്ര സിംഗ് ധോണി , ഐപിഎല്‍ , ധോണി , ഇന്ത്യന്‍ നായകന്‍ , കോഹ്‌ലി , വിരാട് കോഹ്‌ലി , ഐപിഎൽ , ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്
പൂനെ| jibin| Last Modified ശനി, 22 ഏപ്രില്‍ 2017 (15:20 IST)
ഐപിഎല്ലില്‍ ഇന്ന് എല്ലാ കണ്ണുകളും മഹേന്ദ്ര സിംഗ് ധോണിയിലേക്ക് നീളുകയാണ്. മോശം ഫോം തുടരുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ ഇന്ന് തന്റെ പ്രതാപകാലത്തേക്ക് എത്തുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ക്കറിയേണ്ടത്.

റൈസിംഗ് പൂനെ സൂപ്പര്‍ ജയിന്റ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്ന് കളത്തിലിറങ്ങുമ്പോള്‍ ധോണിയില്‍ നിന്നൊരു മികച്ച ഇന്നിംഗ്‌സാണ് പൂനെ നായകന്‍ സ്‌റ്റീവ് സ്‌മിത്ത് പ്രതീക്ഷിക്കുന്നത്.

പരുക്ക് മാറി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്‌ലി മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴാണ് ധോണി ബാറ്റിംഗില്‍ പതിവായി പരാജയപ്പെടുന്നത്. ഇതുവരെ മത്സരങ്ങളിൽ 12 നോട്ടൗട്ട്, 5, 11, 5, 28 എന്നിങ്ങനെയാണു ധോണിയുടെ പ്രകടനം.

പൂനെയുടെ തോല്‍‌വിക്ക് കാരണം ധോണിയുടെ ബാറ്റിംഗ് പ്രകടനമാണെന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങവെ മികച്ച ഫോമിലേക്ക് മഹിക്ക് തിരിച്ചെത്തിയേ മതിയാകൂ. രണ്ടാം കളിക്കുന്ന പുണെ ഇപ്പോൾ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് എന്നതും ധോണിക്ക് തിരിച്ചടിയാകുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :