ഒടുവില്‍ വീണ്ടും തിരിച്ചടി; കോഹ്‌ലിക്കിട്ട് എട്ടിന്റെ പണികൊടുത്ത് റെയ്‌ന!

ക്രിക്കറ്റില്‍ ഇത് സ്വാഭാവികം; കോഹ്‌ലിക്കിട്ട് പണികൊടുത്ത് റെയ്‌ന!

  Virat Kohli , IPL again , Suresh Raina , run- scorer , Kohli , IPL , RCB , kolkotha , ഐ പി എല്‍ , സുരേഷ് റെയ്‌ന , ട്വന്റി- 20 , കോഹ്‌ലി , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് , ഗുജറാത്ത് ലയണ്‍സ് , റെയ്‌ന
കൊല്‍ക്കത്ത| jibin| Last Modified ശനി, 22 ഏപ്രില്‍ 2017 (14:30 IST)
വിവാഹം കഴിഞ്ഞതോടെ ക്രിക്കറ്റില്‍ താല്‍പ്പര്യം കുറഞ്ഞെന്ന വിമര്‍ശനങ്ങള്‍ കാറ്റി പറത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സുരേഷ് റെയ്‌ന പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ഐപിഎല്ലില്‍ മറ്റൊരു റെക്കോര്‍ഡ് എഴുതിച്ചേര്‍ത്തു.

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി കൈപ്പിടിയിലൊതുക്കിയിരുന്ന ഐപിഎല്ലിലെ ടോപ്പ് റണ്‍ വേട്ടക്കാരനെന്ന റെക്കോര്‍ഡാണ് ഗുജറാത്ത് ലയണ്‍സ് നായകന്‍ റെയ്‌ന തിരിച്ചു പിടിച്ചത്.

ഇതിന് പിന്നാലെ ട്വന്റി- 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും കോഹ്‌ലിയില്‍ നിന്നും റെയ്‌ന സ്വന്തമാക്കി. ഐപിഎല്ലില്‍ 4341 റണ്‍സും ട്വന്റി-20 ക്രിക്കറ്റില്‍ 6,673 റണ്‍സുമാണ് റെയ്‌നയുടെ സമ്പാദ്യം. വെള്ളിയാഴ്‌ച കൊല്‍ക്കത്തയ്‌ക്കെതിരെ നടത്തിയ ബാറ്റിംഗ് പ്രകടനമാണ് റെയ്‌നയ്‌ക്ക് നേട്ടമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :