രണ്ട് മണിക്ക് ഗെയില്‍ ബാറ്റ് ചെയ്‌താല്‍ എന്തു സംഭവിക്കും ?; ഗംഭീറിന്റെ വാക്കുകള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു!

കോഹ്‌ലിയുമല്ല, ഡിവില്ലിയേഴ്‌സുമല്ല; ആരാധകന്‍ പറഞ്ഞ വാക്കുക്കള്‍ കേട്ട് ഗെയില്‍ ഞെട്ടി

   Gautam Gambhir , IPL , Chris Gayle , Gambhir , ഐപിഎല്‍ ,  ക്രിസ്‌ ഗെയില്‍ , ഗൗതം ഗംഭീര്‍ , ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് , ട്വന്റി- 20
കൊല്‍ക്കത്ത| jibin| Last Modified ശനി, 22 ഏപ്രില്‍ 2017 (13:54 IST)
ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ സൂപ്പര്‍ താരമാണ് വെസ്‌റ്റ് ഇന്‍ഡീസ് താരം ക്രിസ്‌ ഗെയില്‍. ബോളര്‍മാരെ ഭയമില്ലാതെ കടന്നാക്രമിക്കുന്ന ശൈലിയുടെ ഉടമയായ ഗെയിലിന് വന്‍ ആരാധകവൃന്തമാണുള്ളത്. എന്നാല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്‌റ്റന്‍ ഗൗതം ഗംഭീറും ആ കൂട്ടത്തിലുള്ള ഒരാളാണ്.

തനിക്ക് ഗെയിലിനോട് വന്‍ ആരാധനയാണെന്നാണ് ഗംഭീര്‍ പറയുന്നത്. അദ്ദേഹം ട്വന്റി- 20യില്‍ പതിനായിരം റണ്‍സ് തികച്ചതില്‍ ആരും അത്ഭുതപ്പെടേണ്ടതില്ല. സിക്‌സ്, സിക്‌സ്, സിക്‌സ് എന്നതാണ് ഗെയിലിന്റെ ഫോര്‍മുല. ദൃഢനിശ്ചയമാണ് വിന്‍ഡീസ് താരത്തിന്റെ കരുത്തെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഗെയിലിന്റെ ബാറ്റിംഗ് കാണാന്‍ കൊതിയുള്ള വ്യക്തിയാണ് ഞാന്‍. രാത്രി ഒരു മണിക്ക് ശേഷം അദ്ദേഹത്തിന് പബ്ബില്‍ കമ്പനി കൊടുക്കാന്‍ എനിക്ക് കഴിയില്ല. പക്ഷേ, പുലര്‍ച്ചെ രണ്ടു മണിക്ക് അദ്ദേഹത്തിന്റെ കളിയുണ്ടെങ്കില്‍ ആ ബാറ്റിംഗ് കാണാന്‍ ഞാനാകും ആദ്യം ടിവി ഓണാക്കുകയെന്നും ഗംഭീര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :