‘കുട്ടിഭീകരര്‍’ക്ക് അല്‍‌-ക്വൊയ്ദ കാര്‍ട്ടൂണ്‍

പ്രവാചകന്റെ കഥയും ജിഹാദിന്റെ സന്ദേശവും പാശ്ചാത്യവിരുദ്ധ വികാരവും കുട്ടികളിലെത്തിക്കാന്‍ ലക്‍ഷ്യമിട്ടുള്ളതാണ് പുതിയ അനിമേഷന്‍ ചിത്രം.
യെമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മുസ്ലീം ഭീകര സംഘടന അടുത്തിടെ സ്ത്രീകള്‍ക്കായി ഒരു ഓണ്‍ലൈന്‍ മാഗസിന്‍ പുറത്തിറക്കിയത് വാര്‍ത്തയായിരുന്നു. മേക്കപ്പ്, ചാരിത്ര്യം എന്നിവയെ കുറിച്ചുള്ള ബോധവല്‍ക്കരണമായിരുന്നു ഈ മാഗസിന്‍ ലക്‍ഷ്യമിട്ടിരുന്നത്.

ലണ്ടന്‍| WEBDUNIA|
അല്‍-ക്വൊയ്ദ ഭീകരര്‍ കുട്ടികളെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇതിനായി അനിമേറ്റഡ് കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ സഹായമാണ് ഭീകരര്‍ ഉപയോഗപ്പെടുത്തുന്നത്.

യൂണിഫോം ധരിച്ച കുട്ടികള്‍ ജിഹാദില്‍ പങ്കെടുക്കുന്നതും ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അനിമേഷന്‍ ചിത്രം തയ്യാറാക്കുന്നത്. അബു-അല്‍‌ലെയ്ത്-അല്‍-യെമെന്‍ എന്ന ജിഹാദി സംഘടനയാണ് അനിമേഷന്‍ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത ഒരു അറബിക് വെബ്‌സെറ്റില്‍ നല്‍കിയത്.

പ്രവാചകന്റെ കഥയും ജിഹാദിന്റെ സന്ദേശവും പാശ്ചാത്യവിരുദ്ധ വികാരവും കുട്ടികളിലെത്തിക്കാന്‍ ലക്‍ഷ്യമിട്ടുള്ളതാണ് പുതിയ അനിമേഷന്‍ ചിത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. യെമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍-‌ക്വൊയ്ദയുടെ അറേബ്യന്‍ വിഭാഗമാണ് കുട്ടികളെ ജിഹാദിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :