മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

ന്യൂഡല്‍ഹി| WEBDUNIA|
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍ അറസ്റ്റില്‍. മനുഷ്യക്കടത്തുകേസിലാണ് ജേക്കബ് മാര്‍ട്ടിന്‍ പിടിയിലായത്. ബാബര്‍പ്പൂരില്‍ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാജരേഖകള്‍ ഉപയോഗിച്ച് മനുഷ്യരെ വിദേശത്തേക്ക് കടത്തി എന്ന കുറ്റത്തിന് ഡല്‍ഹി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ക്രിക്കറ്റ് താരങ്ങളെന്ന പേരില്‍ ഒരു സംഘം ആളുകളെ ഇംഗ്ലണ്ടിലേക്ക് കടത്തുകയും നിമേഷ് പട്ടേല്‍ എന്നയാള്‍ക്ക് വ്യാജരേഖകളുടെ സഹായത്തോടെ ഇംഗ്ലണ്ടില്‍ തങ്ങാനുള്ള സൌകര്യം ഏര്‍പ്പാടാക്കുകയും ചെയ്തു എന്നാണ് കേസ്. 2004ല്‍ ആണ് ജേക്കബ് മാര്‍ട്ടിനെതിരെ കേസെടുത്തത്.

നിമേഷ് പട്ടേലിന്‍റെ പക്കല്‍ നിന്ന് ജേക്കബ് മാര്‍ട്ടിന്‍ ലക്ഷങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. നിമേഷിന് ക്രിക്കറ്റ് കളിയറില്ല എന്ന് തിരിച്ചറിഞ്ഞ ഇംഗ്ലീഷ് അധികൃതര്‍ അയാളെ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ക്രിക്കറ്റ് കളിക്കാരെന്ന മറവില്‍ മനുഷ്യക്കടത്ത് നടത്തുകയായിരുന്നു ജേക്കബ് മാര്‍ട്ടിന്‍ എന്നാണ് ഡല്‍ഹി കോടതി നിരീക്ഷിച്ചത്.

ഇന്ത്യന്‍ റയില്‍വേസിന്‍റെ ബാറ്റ്‌സ്മാനായിരുന്ന ജേക്കബ് മാര്‍ട്ടിന്‍ പത്ത് അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :