സ്‌നോഡന്‍ റഷ്യ വിട്ടുപോകണമെന്ന് പുടിന്‍

മോസ്കോ| WEBDUNIA|
PRO
PRO
അമേരിക്കന്‍ ഭരണകൂടത്തിന്റെ ഇന്റര്‍നെറ്റ് ചോര്‍ത്തല്‍ ലോകത്തെ അറിയിച്ച മുന്‍ സി ഐഎ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡനോട് വിട്ടു പോകണമെന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ . അമേരിക്കയുടെ സൈബര്‍ ചാരവൃത്തി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയ സ്‌നോഡന് അഭയം നല്‍കാന്‍ വിവിധ രാജ്യങ്ങളും മടിച്ച സാഹചര്യത്തില്‍ മോസ്കോ വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് ഏരിയയില്‍ മൂന്നാഴ്ചയായി കഴിയുകയാണ് സ്‌നോഡന്‍.

സ്‌നോഡനെ പുറത്തു പോവാന്‍ അനുവദിക്കാതെ റഷ്യയില്‍ കെണിയിലാക്കിയിരിക്കുകയാണെന്ന് പുടിന്‍ ആരോപിച്ചു. സൌകര്യമുള്ള രാജ്യത്തേക്ക് സ്‌നോഡന് പോവാം. എന്നാല്‍ റഷ്യയില്‍ അഭയം തേടുന്നതിനുള്ള അപേക്ഷ സ്‌നോഡന് സമര്‍പ്പിക്കാമെന്നും ചോര്‍ത്തല്‍ നിര്‍ത്തുന്ന പക്ഷം അഭയം ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കാന്‍ മുന്നോട്ട് വന്ന വെനിസ്വേല, തുടങ്ങിയ രാജ്യങ്ങളിലേക്ക് നേരിട്ട് വിമാനമില്ലാത്തതിനാല്‍ റഷ്യയുടെ നിബന്ധനകള്‍ക്ക് വിധേയനായി താല്‍ക്കാലിക അഭയത്തിനായി സ്‌നോഡന്‍ ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :