ജര്‍മനിയില്‍ സാക്‌സോണി സംസ്ഥാനത്തെ ഫോറന്‍സിക് വകുപ്പില്‍ കൈയക്ഷര വിദഗ്ധനായ അമ്പത്തഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ലൈംഗികമായി പീഡീപ്പിച്ചതിനുശേഷമാണ് സുഹൃത്തിനെ കൊന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പൂന്തോട്ടത്തില്‍ നിന്നാണ് സുഹൃത്തിന്റെ മൃതശരീരം കണ്ടെത്തിയത്.
മൃതദേഹത്തിലെ ചില ഭാഗങ്ങള്‍ കാണാനില്ലെന്നും ഇത് പ്രതി തിന്നുവെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
ഹാനോവര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഇയാളെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചിരുന്നു. ഇരുവരും ഇന്‍റര്‍നെറ്റ് മുഖേനയാണ് പരിചയപ്പെട്ടതെന്നും കൊലപാതകകാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.