സ്നോഡന്‍ മോസ്കോയില്‍നിന്നും മുങ്ങി!

മോസ്‌കോ| WEBDUNIA|
PRO
PRO
സ്നോഡന്‍ മോസ്കോയില്‍നിന്നും മുങ്ങിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ സൈബര്‍ ചാരവൃത്തി പുറത്തുവിട്ട എഡ്വേര്‍ഡ് സ്‌നോഡന്‍ മോസ്‌കോയിലെ ഷെറമത്തിയേവോ വിമാനത്താവളത്തില്‍ നിന്ന് മറ്റൊരു സുരക്ഷിതസ്ഥാനത്തേക്ക് മാറിയതായാണ് വിവരം.

എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ അദ്ദേഹം ഇപ്പോഴുള്ള സ്ഥലം വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അഭിഭാഷകനായ അനറ്റോലി കുച്ചേര്‍ന പറഞ്ഞു. ഒരു വര്‍ഷത്തെ താത്കാലിക അഭയം നല്‍കിക്കൊണ്ടുള്ള റഷ്യന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും അഭിഭാഷകന്‍ പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കി.

അമേരിക്കയുടെ ചാരപ്രവര്‍ത്തനം സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സ്‌നോഡന്‍ ജൂണ്‍ 23 മുതലാണ് ഷെറമത്തിയോവോ വിമാനത്താവളത്തില്‍ കഴിഞ്ഞത്. ഹോങ്കോങ് വഴിയാണ് മോസ്കോയിലെത്തിയത്.

യാത്രാരേഖകള്‍ റദ്ദാക്കിയ അമേരിക്ക അദ്ദേഹത്തെ വിട്ടുനല്‍കണമെന്ന് റഷ്യയോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് മേഖല ഒരു രാജ്യത്തിന്റെയും പരിധിയില്‍ വരില്ലെന്നകാര്യം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം റഷ്യ തള്ളിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :