‘പാശ്ചാത്യ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ‘കിടക്ക’ പങ്കിടുന്നു‘
അമേരിക്ക|
WEBDUNIA|
PRO
PRO
അമേരിക്കയിലെ ദേശീയ സുരക്ഷാ ഏജന്‍സി ഒട്ടുമിക്ക പാശ്ചാത്യ രാജ്യങ്ങളിലെയും രഹസ്യാന്വേഷണ ഏജന്‍സികളുമായി ‘കിടക്ക’ പങ്കിടുന്നുണ്ടെന്ന് എഡ്വേര്‍ഡ് സ്നോഡന്‍. ഒരു ജര്‍മ്മന്‍ മാഗസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സ്നോഡന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇത്തരം ഏജന്‍സികള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ എവിടെനിന്നാണ് ലഭിച്ചതെന്ന് ആരും ചോദിക്കാറില്ല. എങ്ങനെയാണ് ലഭിച്ചതെന്നും അന്വേഷിക്കാറില്ല. എന്നാല്‍ പൌരന്‍മാരുടെ സ്വകാര്യതയിലേക്ക് ഒരു നിയന്ത്രണവുമില്ലാതെ കടന്നുകയറുന്ന ഇവര്‍ സ്വന്തക്കാരായ രാഷ്ട്രീയ നേതാക്കളുടെ രഹസ്യങ്ങള്‍ പുറത്തുപോവാതെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് സ്നോഡന്‍ ചൂണ്ടിക്കാട്ടുന്നു.
വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്ന അമേരിക്കന്‍ സര്‍ക്കാര്‍ പദ്ധതിയായ പ്രിസത്തെ പറ്റി ആദ്യമായി ലോകത്തെ അറിയിച്ചത് എഡ്വേര്‍ഡ് സ്നോഡനാണ്. യാഹുവും ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള വന്‍കിട സിലിക്കോണ്‍ വാലി കമ്പനികളുടെ സര്‍വ്വറുകളില്‍ കടന്നുകയറി പരിശോധിക്കാനും വിവരങ്ങള്‍ മോഷ്ടിക്കാനുമുള്ള പദ്ധതിയാണ് പ്രിസം പദ്ധതി.