സ്ത്രീകളെ തടവിലാക്കി പത്ത്‌വര്‍ഷത്തോളം പീഡിപ്പിച്ചയാള്‍ക്ക് ആയിരം വര്‍ഷം തടവുശിക്ഷ

ക്ലയ്‌വാലന്റ്| WEBDUNIA|
PRO
സ്ത്രീകളെ തടവിലാക്കി പത്ത് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച അമേരിക്കക്കാരന് ജീവപര്യന്തത്തിനൊപ്പം ആയിരം വര്‍ഷം തടവു ശിക്ഷ. അമേരിക്കയിലെ ക്ലയ്‌വ്‌ലാന്റിലാണ് സംഭവമുണ്ടായത്. ബസ് ഡ്രൈവറായ ഏരിയല്‍ കാസ്‌ട്രോയെന്ന അന്‍പത്തിമൂന്ന്കാരനെയാണ് ക്ലയ്‌വ്‌ലന്റിലെ കോടതി മരണംവരെ പരോളില്ലാത്ത ജയില്‍ശിക്ഷ വിധിച്ചത്. മൂന്ന് യുവതികളാണ് പത്ത് വര്‍ഷത്തോളം ഇയാളുടെ പീഡനത്തിനിരയായത്.

പീഡനത്തിന് പുറമെ ഇയാള്‍ യുവതികളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തടവിലായിരുന്ന അമന്‍ഡ ബെറി (27) എന്ന യുവതി രക്ഷപ്പെട്ട് പോലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിക്കുന്ന കഥകള്‍ ലോകമറിഞ്ഞത്. തടവിലിരിക്കേ അമന്‍ഡ കാസ്‌ട്രോയുടെ കുഞ്ഞിന് ജന്മം നല്കിയിരുന്നു.

ജിന ഡി ജീസസ്, അമാന്‍ഡ ബെറി, മിഷേല്‍ നൈറ്റ് എന്നീ സ്ത്രീകളെയാണ്, ഇവര്‍ക്ക് യഥാക്രമം 14,16,20 വയസ്സ് പ്രായമുള്ളപ്പോള്‍ കാസ്‌ട്രോ തട്ടിക്കൊണ്ടുപോയത്. 977 കുറ്റങ്ങളാണ് കാസ്‌ട്രോയ്‌ക്കെതിരെ പൊലീസ് ചുമത്തിയത്.സംഭവം അമേരിക്കയില്‍ വലിയ കോലാഹലം ഉയര്‍ത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :